സമുദായ ശാക്തീകരണം ബാധ്യത: മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ

കൊല്ലം: മുസ്‌ലിം സമുദായം ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ധൈ ര്യം പകരേണ്ടതും അവരെ ബോധവല്‍ക്കരിക്കേണ്ടതും സമുദായത്തിന്റെ ശാക്തീകരണവും പണ്ഡിതന്‍മാരുടെ ബാധ്യതയാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസി ഡന്റ് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഏകതാ കാംപയിന്റെ ഭാഗമായി കൊല്ലം അയത്തിലില്‍ നടത്തിയ തെക്കന്‍ മേ ഖലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമവുമായി വരുന്നവര്‍ക്കെതിരേ മുഖംനോക്കാതെ പ്രതികരിക്കണം. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ മൗനം പൂണ്ടിരിക്കാന്‍ സമുദായത്തിന് കഴിയില്ല. അധികാരികളുടെ അപ്പക്കഷണത്തിന് വേണ്ടി അവര്‍ക്ക് ഓശാന പാടുന്ന കാവി മൗലാനമാരെ നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വായ തുറക്കുമ്പോഴെല്ലാം പാകിസ്താനിലേക്ക് പോവണമെന്നു പറയുന്ന സംഘപരിവാരം യഥാര്‍ഥത്തില്‍ പാകിസ്താനെയാണ് വളര്‍ത്തുന്നതെന്ന് ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി പറഞ്ഞു.
സംസ്ഥാന വൈസ് പ്രസി ഡന്റ് വി എം ഫത്തഹുദ്ദീന്‍ റഷാദി അധ്യക്ഷത വഹിച്ചു. സം സ്ഥാന സെക്രട്ടറി അബ്ദുന്നാസര്‍ ബാഖവി പ്രമേയം അവതരിപ്പിച്ചു. സം സ്ഥാന സമിതിയംഗം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വിഷയാവതരണം നടത്തി.
പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷഫീഖ് വള്ളക്കടവ്, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വയ്യാനം ഷാജഹാന്‍ മൗലവി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം എം ഇ എം അഷറഫ് മൗലവി, ദാറുല്‍ഖദാ സംസ്ഥാന സമിതിയംഗം അബ്ദുല്‍സലാം ഫൈസി, കൊല്ലം ജില്ലാ സെക്രട്ടറി അബ്ദുല്‍ സലിം റഷാദി, സംസ്ഥാന സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി, മുഹമ്മദ് കുഞ്ഞ് മൗലവി സംസാരിച്ചു. ഏകതാ കാംപയിന്റെ വടക്കന്‍ മേഖലാ സമ്മേളനം നാളെ മലപ്പുറം കൂട്ടിലങ്ങാടിയില്‍ നടക്കും.
Next Story

RELATED STORIES

Share it