സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഇടപെടാന്‍ കഴിയും: സാഹിദ് അലിഖാന്‍

ന്യൂഡല്‍ഹി: മുസ്‌ലിം സമുദായം ഇന്ന് നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിപരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഉര്‍ദു ദിനപത്രമായ സിയാസതിന്റെ മുഖ്യ പത്രാധിപര്‍ സാഹിദ് അലി ഖാന്‍.
പോപുലര്‍ ഫ്രണ്ട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മൊത്തം പൗരന്മാര്‍ക്കും അടിസ്ഥാന വികസനം ലഭ്യമാക്കുന്നതിലും മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും'ഇന്ത്യയിലെ മാധ്യമരംഗത്തെ വെല്ലുവിളികളും അവസരങ്ങളും മുസ്ലിംകള്‍ക്ക് എങ്ങനെ അഭിമുഖീകരിക്കാം'എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അദ്ദേഹം പറഞ്ഞു.
പൗരന്മാരുടെ പൊള്ളുന്ന പ്രശ്‌നങ്ങളിലും ഭരണകൂട അതിക്രമങ്ങളിലും കൂടുതലായി മാധ്യമശ്രദ്ധ പതിയേണ്ടുതുണ്ടെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന പറഞ്ഞു. ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ മേഖല തുടങ്ങിയ അടിസ്ഥാന വികസന മേഖലകളിലും മാധ്യമങ്ങള്‍ ശ്രദ്ധ കൊടുക്കണമെന്ന് പറഞ്ഞ ജിന്ന, എന്നാല്‍ മാധ്യമങ്ങളില്‍ ഇന്ന് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടികളുടെ അജന്‍ഡകള്‍ക്കും വിനോദത്തിനുമാണെന്നും കൂട്ടിച്ചേര്‍ത്തു. സഹീറുദ്ദീന്‍ അലി ഖാന്‍, പോപുലര്‍ ഫ്രണ്ട് മാധ്യമ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ആരിഫ് അഹമ്മദ്, അഡ്വ. ഷറഫുദ്ദീന്‍, മുഹമ്മദ് പര്‍വേസ് അഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it