സമാന്‍ കണ്ടുകെട്ടല്‍: തുര്‍ക്കിയില്‍ പ്രതിഷേധം

അങ്കാറ: തുര്‍ക്കിയില്‍ പ്രചാരത്തില്‍ മുന്നിലുള്ള ടുഡേ സമാന്‍ ദിനപത്രം കണ്ടുകെട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം കനയ്ക്കുന്നു.
സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിനു പ്രതിഷേധകരാണ് ഇന്നലെ ഇസ്താംബൂളിലെ സമാന്‍ ഓഫിസിനു മുന്നില്‍ ഒരുമിച്ചു കൂടിയത്. അവരെ പിരിച്ചുവിടാന്‍ കലാപ വിരുദ്ധസേന പ്ലാസ്റ്റിക് ബുള്ളറ്റുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് പത്രത്തിനെതിരേ അധികൃതര്‍ നടപടി സ്വീകരിച്ചത്.
പത്രത്തിന്റെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. കറുത്ത പ്രതലത്തില്‍'തുര്‍ക്കിയിലെ സ്വതന്ത്ര പത്രപ്രവര്‍ത്തനം ലജ്ജിച്ച ദിവസം' എന്ന വലിയ തലക്കെട്ടോടെ മുഖപേജ് പുറത്തിറക്കിയാണ് സര്‍ക്കാര്‍ നടപടികളില്‍ പത്രം പ്രതിഷേധിച്ചത്.
പ്രസിഡന്റ് ഉര്‍ദുഗാന്റെ പ്രതിയോഗിയായ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നഫത്ഹുല്ല ഗുലാനെ പിന്തുണയ്ക്കുന്നതാണ് പത്രം.
Next Story

RELATED STORIES

Share it