malappuram local

സമാന്തര സര്‍വീസ്; ബസ് തടഞ്ഞവര്‍ക്കെതിരേ കേസ്

പള്ളിക്കല്‍: പാരലല്‍ സര്‍വീസിന്റെ പേരില്‍ ബസ് സര്‍വീസ് തടഞ്ഞ വാര്‍ഡ് അംഗമുള്‍പ്പെടെയുള്ളവരുടെ പേരില്‍ പോലീസ് കേസെടുത്തു. ഫറോക്കില്‍ നിന്ന് കുളക്കുത്ത് ഭാഗത്തേക്ക് ഓടുന്ന ബസ്സുകളെയാണ് ചൊവ്വാഴ്ച ഒന്‍പതാം വാര്‍ഡ് അംഗം ഇഖ്ബാലിന്റെ നേതൃത്വത്തില്‍ റോഡില്‍ തടഞ്ഞിട്ടത്.
ചേലേമ്പ്ര പൈങ്ങോട്ടൂരിലേക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് രാമനാട്ടുകര പൈങ്ങോട്ടുര്‍ റൂട്ടില്‍ എയ്‌സ് പാരലല്‍ സര്‍വീസ് ആരംഭിച്ചത്. ഈ റൂട്ടിലേക്ക് പത്ത് ബസ്സുകള്‍ 130 പ്രാവശ്യം ഓടുന്നുണ്ട്. ഇതിനിടയിലാണ് മൂന്ന് സ്റ്റേജുകള്‍ പാരലല്‍ സര്‍വീസ് കവര്‍ന്നത്. 20 ഓളം വിവാദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇവരെയെല്ലാ കൊണ്ടു പോവുന്നത് ബസ്സുകളാണ്. ഇതിനിടയിലാണ് പുഞ്ചിരി വളവില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള പൈങ്ങോട്ടൂരിലേക്ക് പാരലല്‍ സര്‍വീസ് ആരംഭിച്ചത്.
പുഞ്ചിരി വളവില്‍ നിന്നും രാമനാട്ടുകര വരെ മൂന്ന് സ്റ്റജിലെ ആളുകളെ പാരലല്‍ സര്‍വീസുകാര്‍എടുക്കുന്നത് ബസ്സുകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.കാലങ്ങളായി ഈ റൂട്ടില്‍ ബസ് സര്‍വീസാണ് ജനങ്ങളുടെ ആശ്രയം. ബുധനാഴ്ച ഫറോക്ക് കുളക്കുത്ത് റോഡില്‍ ബസ്സുകള്‍ പണിമുടക്കിയിരുന്നു. പാരലല്‍ സര്‍വീസിനെതിരെ ബസ് മുതലാളിമാര്‍ ഹൈക്കോടതി ഉത്തരവ് കകരസ്ഥമാക്കി.ചൊവ്വാഴ്ച ബസ് തടഞ്ഞത് പുഞ്ചിരി വളവില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. തിരൂര്‍ ആര്‍ടിഒ പാരലല്‍ സര്‍വീസിന്റെ പേരില്‍ പിഴ ഈടാക്കിയതാണ് ബസ്സുകള്‍ തടയാന്‍ പ്രേരിപ്പിച്ചത്.
ബുധനാഴ്ച തേഞ്ഞിപ്പലം സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചിരുന്നു. വ്യാഴാഴ്ച മുതല്‍ പാരലല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനും ചേലേമ്പ പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പ്രശനത്തിന് പരിഹാരം കാണാനും തീരുമാനമായി.
സി പിഎം ലോക്കല്‍ സെക്രട്ടറി ഭരതന്‍, ഹനീഫ, അമീര്‍ അബ്ബാസ്, വാര്‍ഡ് അംഗം ഇഖ്ബാല്‍, മുഹമ്മദ് കുട്ടി, ഫൈസല്‍ ചാമായി, എന്‍ പി സുബ്രഹ്മണ്യന്‍, സുന്ദരന്‍ സുകൃതം, കോയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it