സമസ്ത 90ാം വാര്‍ഷികം :മദ്‌റസകള്‍ക്ക് അവധി

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 90ാം വാര്‍ഷിക സമ്മേളനം പ്രമാണിച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ക്ക് 14, 15 തിയ്യതികളില്‍ പൊതു അവധിയും 11, 12, 13 തിയ്യതികളില്‍ നടക്കുന്ന പഠന ക്യാംപില്‍ പങ്കെടുക്കുന്ന മുഅല്ലിംകള്‍ക്ക് ഡ്യൂട്ടി ലീവും അനുവദിച്ചതായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ഓഫി സില്‍നിന്ന് അറിയിച്ചു.
മുഅല്ലിംകള്‍ ക്യാംപ് സ്ഥ ലത്തു വച്ച് അറ്റന്റന്‍സ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഡ്യൂട്ടിയായി പരിഗണിക്കേണ്ടതാണെന്നും മദ്‌റസ കമ്മിറ്റി ഭാരവാഹികളോട് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it