സമസ്ത സമ്മേളനത്തിന് ഇന്ന് സമാപനം

ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക മഹാസമ്മേളനത്തിന് ഇന്നു സമാപനം. ആലപ്പുഴ ബീച്ചില്‍ തയ്യാറാക്കിയ സമാപനവേദിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിദേശ പ്രതിനിധികളുള്‍പ്പെടെ രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
വൈകീട്ട് അഞ്ചിനു നടക്കുന്ന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം എ യൂസുഫലി മുഖ്യാതിഥികളാവും. പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഇ അഹമ്മദ് എംപി, എം പി മുഹമ്മദ് മുസ്‌ല്യാര്‍ കുമരംപുത്തൂര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ആലിക്കുട്ടി മുസ്‌ല്യാര്‍, സി കെ എം സ്വാദിഖ് മുസ്‌ല്യാര്‍, പി പി ഉമര്‍ മുസ്‌ല്യാര്‍ കെയ്യോട് പ്രസംഗിക്കും. സമസ്ത സെക്രട്ടറി കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍ സ്വാഗതവും ദക്ഷിണമേഖലാ സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ നന്ദിയും പറയും. വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ പ്രാര്‍ഥന നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും.
ശെയ്ഖ് ബൂത്തി ബിന്‍ സഈദ് ബിന്‍ ബൂത്തി അല്‍ മഖ്തൂം (യുഎഇ), മാജിദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി (യുഎഇ), മാജിദ് അബ്ദുല്ല ഹസന്‍ മാജിദ് (യുഎഇ), മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി (യുഎഇ), ശരീഫ് ത്വാഹാ അലി അല്‍ ഹദ്ദാദ് (കെനിയ), ശെയ്ഖ് ഖത്താബ് ഖലീഫ (കെനിയ), ശെയ്ഖ് അബ്ദുന്നൂര്‍ ഇബ്‌നു അബ്ദില്ലാഹ് അല്‍ മക്കിയ്യ് (കെനിയ), ശെയ്ഖ് അബ്ദുല്‍ ഖാദര്‍ അല്‍ ജീലി (മദീന) മുഖ്യാതിഥികളായി പങ്കെടുക്കും.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സമ്മേളനത്തില്‍ എ എം പരീത് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
ചെമ്പരിക്ക സി എം അബ്ദുല്ല മുസ്‌ല്യാരുടെ കൊലപാതകം സംബന്ധിച്ച് സിബിഐ പുനരന്വേഷണം നടത്തണമെന്ന് എറണാകുളം സിജെഎം കോടതി വിധിയെ സ്വാഗതം ചെയ്ത് സമ്മേളനത്തില്‍ സലീം എടക്കര പ്രമേയം അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it