സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണം: കാംപസ് ഫ്രണ്ട്

കോഴിക്കോട്: ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റില്‍ വസ്ത്രനിയന്ത്രണം ഒഴിവാക്കിയ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മെയ് ഒന്നിനു നടക്കുന്ന പ്രവേശനപ്പരീക്ഷയിലാണ് സിബിഎസ്ഇ ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തിയത്. അതുപ്രകാരം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രവും ഫുള്‍സ്ലീവും പരീക്ഷയ്ക്ക് നിഷേധിച്ചിരുന്നു. ഇതിനെതിരേ കാംപസ് ഫ്രണ്ട് ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളും നടന്നു. സിബിഎസ്ഇ ഓഫിസ് ഉപരോധം നടത്തി മാന്വല്‍ കത്തിച്ചു പ്രതിഷേധിച്ചു. കഴിഞ്ഞയാഴ്ച്ച വിദ്യാര്‍ഥിനികള്‍ കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ റീജ്യനല്‍ ഡയറക്ടറെ ഘെരാവോ ചെയ്തിരുന്നു. ദേശീയ തലത്തിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ട സമരമായിരുന്നു അത്.
നിരന്തര സമരങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും ഫലമായി ഡ്രസ്‌കോഡ് പിന്‍വലിക്കാന്‍ സിബിഎസ്ഇ നിര്‍ബന്ധിതരാ യി. ശിരോവസ്ത്രവും ഫുള്‍സ്ലീവും ധരിക്കാനുള്ള അവകാശം അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി കേരള ഹൈക്കോടതിയുടെ മുമ്പാകെ എത്തിയപ്പോള്‍ തിരുത്തിയ നിലപാടാണ് സിബിഎസ്ഇ സ്വീകരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയ്‌ക്കെതിരായ തീരുമാനമെന്ന നിലയ്ക്കാണ് കോടതി വസ്ത്രനിയന്ത്രണം നീക്കി വിധി പ്രസ്താവിച്ചത്. സിബിഎസ്ഇയുടെ തീരുമാനത്തിന്റെയും കോടതിവിധിയുടെയും പശ്ചാത്തലത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ ചാര്‍ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സിബിഎസ്ഇയുടെ തീരുമാനത്തിന്റെയും ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തില്‍, പരീക്ഷ തടയുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, കെ എ മുഹമ്മദ് ഷമീര്‍, നഫീസത്തുല്‍ മിസ്രിയ, എസ് മുഹമ്മദ് റാഷിദ്, ഇര്‍ഷാദ് മൊറയൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it