സമരം ഇന്ന് തന്നെ തീര്‍പ്പാക്കണമെന്ന് വി.എം. സുധീരന്‍



കൊച്ചി: മൂന്നാറില്‍ നടക്കുന്ന തൊഴിലാളി സമരം ഇന്നുതന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റെ് വി.എം. സുധീരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ച പരോഗമിക്കുകയാണ്, കമ്പനി മനേജ്‌മെന്റെ് പ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍,

സമരസമിതി പ്രതിനിധികള്‍ തുടങ്ങിയവരുമായി മന്ത്രി ഷിബു ബേബി ജോണിന്റെയും ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തില്‍ വെവ്വേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. സമിതി നേതാക്കള്‍ വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. നേരത്തെ നടന്ന ചര്‍ച്ചയില്‍ കുറഞ്ഞ കൂലി 500 രൂപയും 20 ശതമാനം ബോണസുമെന്നുള്ള ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനിന്നു. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന തരത്തിലുള്ള ഒരു ഫോര്‍മുല ഇതുവരെയും ഉരുത്തിരിഞ്ഞിട്ടില്ല.

സമര സ്ഥലത്തെത്തിയ മന്ത്രി ജയലക്ഷ്മിയെ മുദ്രാവാക്യം വിളിച്ചാണ് സമരക്കാര്‍ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കൊപ്പമാണെന്നും അവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.  വി.എസ്. അച്ചുതാനന്തന്‍ നേരത്തെ തന്നെ സമര പന്തലില്‍ എത്തിയിരുന്നു, സമരം അവസാനിക്കുന്നത് വരെ അവരോടപ്പം ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാവിലെ ചര്‍ച്ച നടക്കുന്നതിനിടയില്‍ മൂന്നാര്‍ സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നടത്തിയ ഗസ്റ്റ് ഹൗസ് മാര്‍ച്ച് ചെറിയ രീതിയിലുള്ള സംഘര്‍ഷത്തിനിടയാക്കി.
ആര്‍.കെ.എന്‍.
Next Story

RELATED STORIES

Share it