kannur local

സമയ നിര്‍ണയത്തിലെ അപാകത: ഇരിക്കൂര്‍ ബസ്സ്റ്റാന്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

ഇരിക്കൂര്‍: സമയം നിശ്ചയിച്ചു നല്‍കിയതിലെ അപാകത കാരണം കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ബസ്സുകള്‍ ഇരിക്കൂര്‍ സ്റ്റാന്റിലെത്തുന്നത് ഒരേ സമയത്ത്. ഇതോടെ ഇരിക്കൂര്‍ ബസ്സ്റ്റാന്റില്‍ ഒരേ സമയത്തെത്തിയ ബസ്സുകളിലെ ജീവനക്കാര്‍ പൊരിഞ്ഞ അടിയും തെറി വിളിയും.
കണ്ണൂരില്‍ നിന്നെത്തിയ അഡുവാപ്പുറത്തേക്കുള്ള ഹരിശ്രീ ബസും കണ്ണൂരില്‍ നിന്ന് കുട്ടാവിലേക്കുള്ള ഫാത്തിമ ബസ്സിലെ ജീവനക്കാരും തമ്മിലാണ് ബസ് നിര്‍ത്തിയിട്ട് അടിയാരംഭിച്ചത്. ഹരിശ്രീ ബസിലെ ഡ്രൈവര്‍ അഭിജിത്തി(30)നെ ഫാത്തിമ ബസിലെ കണ്ടക്ടര്‍ വിജില്‍ (28) മര്‍ദ്ദിക്കുകയാരുന്നുവത്രെ. യാത്രക്കാരും ടാക്‌സി ഡ്രൈവര്‍മാരുമെത്തിയാണ് ബസ്ജീവനക്കാരെ പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പോലിസ് വിജിലിനെതിരേ കേസെടുത്തു.
കുട്ടാവിലും അഡുവാപ്പുറത്തുമെത്തേണ്ടവരെ ഇരുബസ്സുകാരും ഇരിക്കൂര്‍ ബസ്സ്റ്റാന്റില്‍ ഇറക്കി വിട്ടതോടെ യാത്രക്കാര്‍ പെരുവഴിയിലുമായി.—ഇരു ബസുകളും കണ്ണൂരില്‍ നിന്ന് ചാലോട് ബസ്‌സ്റ്റാന്റിലെത്തും വരെ മുന്നിലും പിന്നിലുമായി ഓടുകയായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. മല്‍സരയോട്ടത്തില്‍ പലസ്റ്റോപ്പില്‍ നിന്നും യാത്രക്കാര്‍ക്ക് കയറാനും പറ്റിയില്ല. ഇരിക്കൂര്‍ സ്റ്റാന്റിലെത്തിയപ്പോ ള്‍ ഡ്രൈവറും കണ്ടക്ടറും തമ്മി ല്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും അത്‌സംഘര്‍ഷത്തിലെത്തുകയുമായിരുന്നു. ജീവനക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തതോടെയാണ് യാത്രക്കാരെ സ്റ്റാ ന്റില്‍ ഇറക്കിവിട്ടത്.
Next Story

RELATED STORIES

Share it