Second edit

സമതുലനം എന്ന പ്രശ്‌നം

ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഈ വര്‍ഷാവസാനം പാരിസില്‍ ആഗോള ഉച്ചകോടി കൂടുന്നത്. ഓരോ രാജ്യവും വാതക നിര്‍ഗമനത്തിനു പരിധി നിശ്ചയിക്കുന്ന കരാറിനെ കുറിച്ചുള്ള ചര്‍ച്ചയാണു നടക്കുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണം നടത്തുന്ന രാജ്യങ്ങളില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
എന്നാല്‍, ഹരിതഗൃഹവാതകങ്ങളുടെ ഉല്‍പ്പാദനത്തില്‍ അങ്ങനെയൊരു പരിധിവയ്ക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യ വാദിക്കുന്നു. ഒറ്റനോട്ടത്തില്‍ അതു പരിസ്ഥിതി സംരക്ഷകരെ പ്രകോപിപ്പിച്ചെന്നുവരും. പക്ഷേ, ഇന്ത്യന്‍ നിലപാടിന്റെ ന്യായങ്ങള്‍ വളരെ ശക്തമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അമേരിക്കയെപ്പോലുള്ള രാജ്യങ്ങളാണ് വലിയ മലിനീകരണം നടത്തുന്നത്. നിലവിലുള്ള രീതിയില്‍ വ്യാവസായിക വളര്‍ച്ച ഉണ്ടായില്ലെങ്കില്‍ രാജ്യം ദരിദ്രമായി തുടരും. പക്ഷേ, അതേയവസരം ജീവിതരീതികളില്‍ മാറ്റംവരുത്താന്‍ നാം തയ്യാറായേ മതിയാവൂ. ഉദാഹരണത്തിന്, ദശലക്ഷക്കണക്കിന് ഗ്രാമീണര്‍ പഴയരീതിയില്‍ നിര്‍മിച്ച സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകംചെയ്യുന്നതുകൊണ്ടുണ്ടാവുന്ന അന്തരീക്ഷ മലിനീകരണം. അതു കുറയ്ക്കുന്നതിനു മാര്‍ഗങ്ങളുണ്ട്. ലോറികളില്‍ ചരക്കു കടത്തുന്നതിനു പകരം തീവണ്ടിഗതാഗതം കാര്യക്ഷമമാക്കാം. സൂര്യന്‍, കാറ്റ് എന്നിവ ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനത്തിനു പ്രാധാന്യം കൊടുക്കാം. സ്വകാര്യ വാഹനങ്ങള്‍ക്കു പകരം പൊതുഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കാം. അത്തരം വിപ്ലവകരമായ നയംമാറ്റമാണ് രാജ്യത്തിനു ഗുണംചെയ്യുക. മാത്രമല്ല, ആഗോള താപനംകൊണ്ട് കൂടുതല്‍ പ്രയാസങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കടല്‍ത്തീരത്തും പുഴക്കരയിലും ജീവിക്കുന്നവര്‍ സമുദ്രനിരപ്പ് ഉയരുമ്പോഴും ഹിമാനികള്‍ ഉരുകുമ്പോഴും പലായനം ചെയ്യേണ്ടിവരും. രണ്ടിനും കാരണം ഊഷ്മാവ് കൂടുന്നതാണ്.
സമതുലനം സ്ഥിരവളര്‍ച്ചയുടെ മുന്നുപാധിയാണ്.
Next Story

RELATED STORIES

Share it