kozhikode local

സമഗ്രാന്വേഷണം വേണം: സര്‍വകക്ഷി യോഗം

കുറ്റിയാടി: ടൗണില്‍ നടന്ന ബോംബാക്രമണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. കെ കെ ലതിക എംഎല്‍എ അധ്യക്ഷതവഹിച്ചു. കെ പി കുഞ്ഞമ്മത്കുട്ടി, പ്രമോദ് കക്കട്ടില്‍, എം കെ അബ്ദുല്‍റഹ്മാന്‍, യു കെ അര്‍ജുനന്‍, ടി ബാലന്‍, വി പി മൊയ്തു, കെ പി അബ്ദുല്‍ മജീദ് സംസാരിച്ചു. ഇരുചക്രവാഹനങ്ങള്‍ക്കും ഫാസ്റ്റ്ഫുഡ് കടകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാദാപുരം ഡിവൈഎസ്പി എം പി പ്രേംദാസ് പറഞ്ഞു. രാത്രിമുതല്‍ പുലര്‍ച്ചവരെ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കടകള്‍ നിരോധനാജ്ഞയുടെ പശ്ചാതലത്തില്‍ രാത്രി ഒമ്പതിന് അടക്കാന്‍ നോട്ടീസ് നല്‍കും.
ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ലാ അതിര്‍ത്തിയായ കായപ്പനച്ചി, ചെറുകണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കുമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it