സമഗ്രമായ ആരോഗ്യനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയുടെ ഘടനാപരവും ആരോഗ്യകരവുമായ പുരോഗതിക്കായി സമഗ്രമായ ആരോഗ്യനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തിന്റെ ഭാവിയെപ്പറ്റി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖല പൊളിച്ചെഴുതണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ ജനങ്ങളെയും ഇ-ഹെല്‍ത്തിന്റെ ഭാഗമാക്കും. ഇതോടൊപ്പം സമഗ്ര ആരോഗ്യപദ്ധതിയും നടപ്പാക്കും. നിലവിലുള്ള മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Next Story

RELATED STORIES

Share it