സഭ നിയന്ത്രിക്കാന്‍ ശബ്ദമുയര്‍ത്തിയ സ്പീക്കര്‍ ആശുപത്രിയില്‍

സിംല: നിയമസഭയില്‍ ബഹളം വച്ച അംഗങ്ങളെ ശാന്തരാക്കാന്‍ ഉച്ചത്തില്‍ സംസാരിച്ച സ്പീക്കര്‍ ആശുപത്രിയിലായി. ഹിമാചല്‍പ്രദേശ് നിയമസഭാ സ്പീക്കര്‍ ബി ബി എല്‍ ബൂട്ടയാണ് നിയമസഭാ നടപടികള്‍ നിയന്ത്രിക്കുന്നതിനിടയില്‍ വികാരാധിക്യത്തില്‍ തളര്‍ന്നത്. മുഖ്യമന്ത്രി വീരഭദ്ര സിങിനെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചത്.
സഭയില്‍ സമാധാനാന്തരീക്ഷം നില നിര്‍ത്താന്‍ സഹായിക്കണമെന്ന് ബിജെപി അംഗങ്ങളോട് ഉച്ചത്തില്‍ ആവശ്യപ്പെടുന്നതിനിടയിലാണ് സ്പീക്കര്‍ തളര്‍ന്നത്.
Next Story

RELATED STORIES

Share it