Flash News

സഭാ സമ്മേളനം ബഹളത്തോടെ പുനരാരംഭിച്ചു, പാമോലിനില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ്

സഭാ സമ്മേളനം ബഹളത്തോടെ പുനരാരംഭിച്ചു, പാമോലിനില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ്
X
niyamasabhaതിരുവനന്തപുരം : പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു കഴിഞ്ഞാഴ്ച നിര്‍ത്തിവെച്ച നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും സഭ പ്രക്ഷുബ്ദമാകുമെന്നാണ് സൂചന. വിഷയം ഉന്നയിച്ച്്് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോടതിയുടെ നിരീക്ഷണത്തിന് പ്രാധാന്യമില്ലെന്നും പ്രതിപക്ഷം  വിചാരണയ്ക്ക് മുന്‍പു തന്നെ തീര്‍പ്പു കല്‍പ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. മുഖ്യമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്് അടിയന്തിര പ്രമേയത്തിന സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കി.
ധനവിനിയോഗ ബില്ലിന്റെ അവതരണവും ഇന്നാണു നിശ്ചയിച്ചിട്ടുള്ളതെങ്കിലും പ്രതിപക്ഷ പ്രതിഷേധം സഭാനടപടികളെ സാരമായി ബാധിച്ചേക്കുമെന്നാണ് സൂചനകള്‍.
Next Story

RELATED STORIES

Share it