Flash News

സഭയില്‍ ഇന്നും ബഹളം, ടൈറ്റാനിയം കേസുയര്‍ത്തി പ്രതിപക്ഷം

സഭയില്‍ ഇന്നും ബഹളം, ടൈറ്റാനിയം കേസുയര്‍ത്തി പ്രതിപക്ഷം
X
niyamasabha

തിരുവനന്തപുരം : അഴിമതി ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തി. ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രി അടക്കമുള്ള 11 പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ എടുക്കുന്നില്ലെന്നു എളമരം കരീം അടിയന്തിരപ്രമേയത്തിനുള്ള നോട്ടിസില്‍ ചൂണ്ടിക്കാട്ടി.
ടൈറ്റാനിയം ഫാക്ടറി പൂട്ടുന്ന അവസ്ഥയിലെത്തിയപ്പോള്‍ താന്‍ കടമനിര്‍വഹിക്കുകയായിരുന്നുവെന്ന്്്്   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു. ടൈറ്റാനിയം കേസില്‍ അഴിമതിയുണ്ടെങ്കില്‍ അതിന് തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അഞ്ചുവര്‍ഷം അധികാരത്തിലുണ്ടായിട്ടും ഇടതുപക്ഷം അഴിമതി അന്വേഷിക്കാത്തതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേസിനെച്ചൊല്ലി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
Next Story

RELATED STORIES

Share it