thrissur local

സബ് ജയില്‍ സൂപ്രണ്ടിനു വേണ്ടി നിര്‍മിച്ച വീട് പൂട്ടിക്കിടക്കുന്നു; അധികൃതര്‍ നടപടിയെടുക്കുന്നില്ല

ചാവക്കാട്: സബ് ജയില്‍ സൂപ്രണ്ടിനു വേണ്ടി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച വീട് കാടുകയറി നശിക്കുന്നു. ചാവക്കാട് സബ് ജയിലിനോട് ചേര്‍ന്ന നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. നേരത്തെ ജയില്‍ വളപ്പിനോട്
ചേര്‍ന്ന കിടന്ന സ്ഥലം വേര്‍തിരിച്ച് മതില്‍ കെട്ടി സൂപ്രണ്ടിനായി വീട് നിര്‍മാണം നടത്തുകയായിരുന്നു. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമി ഇപ്പോള്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് പൂട്ടിക്കിടക്കുകയാണ്. രാത്രികളില്‍ സാമുഹിക വിരുദ്ധര്‍ മതില്‍ ചാടി കടന്ന് ദുരുപയോഗം ചെയ്യുന്നതായും പരാതി ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it