thiruvananthapuram local

സബ് ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് അവഗണനയെന്ന് ആക്ഷേപം

തിരുവനന്തപുരം: ആറ്റിങ്ങല്‍ സബ് ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് അവഗണനയെന്ന് ആക്ഷേപം. കുറ്റാരോപിതരായി ജയിലിലുള്ളവരെ കാണുന്നതിനും അവര്‍ക്കായി നിയമ നടപടികള്‍ കൈക്കൊള്ളുന്നതിനും വേണ്ടി എത്തുന്ന ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും മണിക്കൂറുകളാണ് പൊരിവെയിലത്ത് ഗേറ്റിനു വെളിയില്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്.
സന്ദര്‍ശന സമയം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് 4.30 വരെയും ആണെന്ന് ഗേറ്റിനു വെളിയില്‍ എഴുതിവച്ചിട്ടുണ്ട്. ഇതനുസരിച്ച് സന്ദര്‍ശകര്‍ തടവുകാരെ കാണുന്നതിനുള്ള അപേക്ഷയും അനുബന്ധ രേഖകളുമായി ഗേറ്റിനു മുന്നിലെത്തിയാല്‍ അകത്തുകടക്കുക എളുപ്പമല്ല. വളരെനേരം ഗേറ്റിലടിച്ചാലും വിളിച്ചാലും ഉദ്യോഗസ്ഥര്‍ ആരും തന്നെ തിരിഞ്ഞുനോക്കാറില്ലെന്നാണ് പരാതി. മണിക്കൂറുകള്‍ കഴിഞ്ഞാലും അപേക്ഷ പരിശോധിച്ച് സന്ദര്‍ശകരെ വിളിക്കാറില്ല. പൊരിവെയിലില്‍ ഇരിക്കാനൊ വിശ്രമിക്കാനോ ആവാതെ അല്‍പം തണല്‍ പോലുമില്ലാത്ത ഗേറ്റിനടുത്തു സ്ത്രീകളടക്കം നിരവധിപേര്‍ കാത്തുനിന്ന് തളര്‍ന്ന് മടങ്ങിപോകുയാണ് എല്ലാ ദിവസവും.
Next Story

RELATED STORIES

Share it