Idukki local

സബ്‌സിഡി വൈകുന്നു; കോഫി ബോര്‍ഡ് നടപടി: കാപ്പി കര്‍ഷകര്‍ ദുരിതത്തില്‍

തൊടുപുഴ: കടുത്ത വേനലും വിലക്കുറവും തളര്‍ത്തിയ കാപ്പി കര്‍ഷകര്‍ക്ക് ഇരുട്ടടിയുമായി കോഫി ബോര്‍ഡ് കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വൈകിപ്പിക്കുന്നു.
വിവിധ കാര്‍ഷികോപകരണങ്ങള്‍, കുഴല്‍ക്കിണര്‍, വാട്ടര്‍ ടാങ്ക് തുടങ്ങിയവയ്ക്കുള്ള സബ്‌സിഡിയാണ് കോഫി ബോര്‍ഡ് വിവിധ കാരണങ്ങളാല്‍ വൈകിപ്പിക്കുന്നത്.
അന്‍പതുശതമാനമാണ് സബ്‌സിഡി നല്‍കുക. ബന്ധപ്പെട്ട ഓഫിസുകളില്‍ അന്വേഷിച്ചാല്‍ ഫണ്ടില്ലെന്നും കല്‍പ്പറ്റയിലെ ഹെഡ് ഓഫിസുമായി ബന്ധപ്പെടാനുമാണ് നിര്‍ദേശം നല്‍കുന്നത്.
കല്‍പ്പറ്റയിലെ ഓഫിസില്‍ വിളിച്ചാല്‍ മിക്കപ്പോഴും ഫോണ്‍ അറ്റന്‍ഡുചെയ്യാന്‍ ആളില്ല. ഫോണ്‍ അറ്റന്‍ഡു ചെയ്താല്‍തന്നെ വ്യക്തമായ മറുപടിയും ഇല്ല.
കുമളിയില്‍ തന്നെ 2015 സപ്തംബര്‍ മുതലുള്ള അപേക്ഷകര്‍ക്ക് സബ്‌സിഡി ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.
Next Story

RELATED STORIES

Share it