സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് വില കൂട്ടി

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതകത്തിനും വിമാന ഇന്ധനത്തിനും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചു. പാചകവാതക സിലിണ്ടറിന് 21 രൂപയും വിമാന ഇന്ധനത്തിന് 9.2 ശതമാനവുമാണ് കൂട്ടിയത്. സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ 14.2 കി.ഗ്രാം സിലിണ്ടര്‍ വിലയാണു കൂട്ടിയത്. ഇതുപ്രകാരം 548.50 രൂപയാണു ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില. വിമാന ഇന്ധനവില കൂട്ടിയതിനോടു വിമാനക്കമ്പനികളുടെ പ്രതികരണം അറിവായിട്ടില്ല.
Next Story

RELATED STORIES

Share it