സബാഷ്, പാപ്പ സബാഷ്

സബാഷ്, പാപ്പ സബാഷ്
X
marpapa

ഇംതിഹാന്‍ ഒ അബ്ദുല്ല

കത്തോലിക്കാ സഭ വര്‍ഷം തോറും ആചരിച്ചു വരാറുളള പെസഹ,ദുഖ വെളളി ആഘോഷങ്ങള്‍ പൊതുവെ മറ്റുളളവരില്‍ കാര്യമായ പ്രതികരണങ്ങളുണ്ടാക്കാറില്ല. ദാവീദിന്റെ പുത്രന് ഓശാന പാടികൊണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ നഗര പ്രദക്ഷിണം നടത്തുമ്പോഴാണ് പലപ്പോഴും അന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓര്‍ക്കാറുളളൂ.
എന്നാല്‍ കത്തോലിക്കാ സഭക്കും യൂറോപ്പിനും വിപഌവകരമായ ഒരു പാടു തിരുത്തുകള്‍ നല്‍കിയ ഫ്രാന്‍സിസ് മാര്‍പ്പാപ ഈ ദുഖ വെളളിയെ തന്റെ വേറിട്ട ചെയ്തികള്‍ കൊണ്ട് അനശ്വരമാക്കിയിരിക്കുന്നു.യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും സ്വന്തം നാട്ടില്‍ ജീവിതം ദുസ്സഹമാക്കിയ ലക്ഷക്കണക്കിനു ജനങ്ങള്‍ സിറയ,ഈറാഖ്,അഫ്ഗാനിസ്താന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും ജനിച്ച നാടും വീടും ഉപേക്ഷിച്ച് അഭായാര്‍തഥികളായി യൂറോപ്പിലേക്കു അനുദിനം ഒഴുകി കൊണ്ടിരിക്കുന്നതിനിടയിലാണല്ലോ ഈ പ്രാവശ്യം ദുഖവെളളി കടന്നു വന്നത്.എല്ലാ വര്‍ഷവും വത്തിക്കാനില്‍ നടക്കാറുളള കാല്‍ കഴുകല്‍ ശ്രുശ്രൂഷയില്‍ മാര്‍പാപ്പ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു മുസലിം വിഭാഗക്കാരുടെ കാലുകള്‍ കഴുകി ചുംബിച്ചിരിക്കുന്നു. വത്തിക്കാനിലെ ഓരോ ഇടവകയും ഓരോ അഭയാര്‍ത്ഥി കുടുംബത്തെ ദത്തെടുക്കണമെന്നും അവരോട് അസഹിഷ്ണുത കാട്ടരുതെന്നുമെന്നും പ്രഖ്യപിച്ച് നരത്തേ തന്നെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഉദാത്തമായ മാനുഷിക സ്‌നേഹത്തിന്റെ പാഠങ്ങള്‍ ലോകത്തിനു നല്‍കിയിരുന്നു പാപ്പ.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു പിന്നിലെ ആത്മാര്‍ത്ഥതയെയും ഉദ്ദേശ ശുദ്ധികളെയും സംശയിക്കുന്നവരുണ്ടാകാം. കത്തോലിക്കാ സഭയുടെ ചരിത്രമറിയുന്നമവര്‍ക്ക് അത്തരം സാധ്യതകളെ തളളിക്കയാനുമാവില്ല.എങ്കിലും കടുത്ത അസഹിഷ്ണുതയും പരമത വിദ്വേഷവും അരങ്ങു തകര്‍ക്കുന്ന ട്രംപ്-മോഡിമാരുടെ അമാവസി കാലത്ത് വാനിലുദിച്ച വെളളി നക്ഷത്രം തന്നെയാണ് പാപ്പയുടെ കാല്‍കഴുകല്‍. സബാഷ് പാപ്പ സബാഷ്.

[related]
Next Story

RELATED STORIES

Share it