Gulf

സഫാരി പ്രമോഷന്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

ദോഹ: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ വിന്‍ 18 ടൊയോട്ട കാംറി കാര്‍ മെഗാ പ്രമോഷന്റെ 3 കാറുകളുടെ നാലാമത്തെ നറുക്കെടുപ്പ് ഖത്തര്‍ വാണിജ്യമന്ത്രാലയം പ്രതിനിധിയുടെയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് നടന്നു.
നറുക്കെടുപ്പില്‍ വിജയികളായ മുഹമ്മദ് ഫത്തീഹ് അമീന്‍ (കൂപ്പണ്‍ നമ്പര്‍: 5148890), സാദ് അബ്ദ് അല്‍ ഗബ്ബാര്‍ മുഹമ്മദ് അഹ്മദ് (20942741), എം എ കബീര്‍ (2625357) എന്നിവര്‍ക്ക് 2015 മോഡല്‍ ടൊയോട്ട കാംറി ജി എല്‍. 2015 കാറുകള്‍ സമ്മാനമായി ലഭിക്കും.
എല്ലാ മാസവും മൂന്ന് ടൊയോട്ട കാംറി കാറുകള്‍ വീതം 18 കാംറി കാറുകള്‍ സമ്മാനമായി ലഭിക്കുന്ന പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് 2016 ജനുവരി 20 ന് സഫാരി മാളില്‍ നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Next Story

RELATED STORIES

Share it