സന്യാസിമാര്‍ ഏറ്റുമുട്ടി; ആറ്‌പേര്‍ക്ക് പരിക്ക്

ഉജ്ജയിന്‍ (മധ്യപ്രദേശ്): സന്യാസാശ്രമത്തിലെ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നാലുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രിശൂലം കൊണ്ട് പരിക്കേറ്റ മറ്റു രണ്ടുപേര്‍ ആശ്രമത്തില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സന്യാസിമാരെ അറസ്റ്റ് ചെയ്തു. ആശ്രമത്തില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി തീര്‍ത്ഥാടകര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല. സിംഹസ്ത കുംഭമേളയോടനുബന്ധിച്ചാണ് താല്‍ക്കാലിക ആശ്രമത്തിലെ വിവിധ പദവികളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
Next Story

RELATED STORIES

Share it