Sports

സന്നാഹമല്‍സരം: ബ്രസീല്‍, കൊളംബിയ, അമേരിക്ക ജയിച്ചു

സന്നാഹമല്‍സരം: ബ്രസീല്‍, കൊളംബിയ, അമേരിക്ക ജയിച്ചു
X
Gabriel-lived-up-to-his-nic 

കൊളാര്‍ഡോ: കോപ അമേരിക്കയ്ക്കു മുന്നോടിയായി നടന്ന സന്നാഹമല്‍സരങ്ങളില്‍ കിരീടഫേവറിറ്റുകളായ ബ്രസീല്‍ മികച്ച ജയം ആഘോഷിച്ചു. കൊളംബിയ, അമേരിക്ക എന്നിവരും ജയം കൈക്കലാക്കി.
പാനമയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീ ല്‍ പരാജയപ്പെടുത്തിയത്. ജൊനാസ് (രണ്ടാം മിനിറ്റ്), ഗബ്രിയേല്‍ ബാര്‍ബോസ (73) എന്നിവരാണ് മഞ്ഞപ്പടയുടെ സ്‌കോറര്‍മാര്‍.Orlando-City's-Kaka-also-pl
ഗാബിഗോള്‍ എന്ന് ആരാധകര്‍ വിളിക്കുന്ന 19കാരനായ സ്‌ട്രൈക്കര്‍ ഗബ്രിയേലിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. പകരക്കാരനായെത്തി താരം ഗോളുമായി കോച്ചിന്റെ പ്രതീക്ഷകാത്തു.
അതേസമയം, കൊളംബിയ 3-1നു ഹെയ്തിയെ തുരത്തുകയായിരുന്നു. ദെയ്‌റോ മൊറോനോ (13ാം മിനിറ്റ്), യുവാന്‍ ക്വര്‍ഡാഡോ (54), ജാക്‌സണ്‍ മാര്‍ട്ടിനസ് (72) എന്നിവരാണ് കൊളംബിയയുടെ സ്‌കോറര്‍മാര്‍. ഡൊണാള്‍ഡ് ഗ്വരിയേര്‍ ഹെയ്തിയുടെ ഗോള്‍ മടക്കി.
ബൊളീവിയക്കെതിരേ ഇരട്ടഗോള്‍ നേടിയ ഗ്യാസി സര്‍ഡസാണ് അമേരിക്കയുടെ ഹീറോ.
Next Story

RELATED STORIES

Share it