സന്നാഹം: ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരേ

കൊല്‍ക്കത്ത: ട്വന്റി ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ പരിശീലന മല്‍സരത്തിന് ഇന്ത്യ ഇന്നിറങ്ങും. വെസ്റ്റ് ഇന്‍ഡീസാണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. രാത്രി 7.30നാണ് പോരാട്ടം.
വെസ്റ്റ് ഇന്‍ഡീസിന് പുറമേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ലോകകപ്പിന് മുമ്പ് ഇന്ത്യ സന്നാഹ മല്‍സരം കളിക്കുന്നുണ്ട്. ശനിയാഴ്ച മുംബൈയിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക സന്നാഹ മല്‍സരം അരങ്ങേറുന്നത്. ഈ മാസം 15ന് ശക്തരായ ന്യൂസിലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മല്‍സരം.
Next Story

RELATED STORIES

Share it