സന്നാഹം: ഇന്ത്യക്ക് രണ്ടാം ജയം

പെര്‍ത്ത്: ആസ്‌ത്രേലിയക്കെതി രായ ഏകദിന, ട്വന്റി പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന രണ്ടാമത്തെയും അവസാനത്തെയും സന്നാഹമല്‍സരത്തില്‍ 64 റണ്‍സിന് വെസ്‌റ്റേണ്‍ ആസ്‌ത്രേലിയന്‍ ഇലവനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മ (67), മനീഷ് പാണ്ഡെ (58), അജിന്‍ക്യ രഹാനെ (41) എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു. 82 പന്തില്‍ ആറ് ബൗണ്ടറി യും മൂന്ന് സിക്‌സറും അടിച്ചാണ് രോഹിത് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. ഓസീസ് ഇലവനു വേണ്ടി ഡ്രു പോര്‍ട്ടര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറുപടിയില്‍ 49.2 ഓവറില്‍ 185 റണ്‍സിന് ഓസീസ് ഇലവ ന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. ജാറോന്‍ മോര്‍ഗന്‍ (50), ജേക്ക് കാര്‍ഡര്‍ (45) എന്നിവര്‍ക്കു മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ, ഇന്ത്യക്കുവേണ്ടി റിഷി ധവാന്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ചൊവ്വാഴ്ച പെര്‍ത്തിലാണ് ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള അഞ്ച് മല്‍സരങ്ങളട ങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം അരങ്ങേറുന്നത്. ഏകദിന പരമ്പരയ്ക്കുശേഷം മൂന്നു മല്‍സരങ്ങളുടെ ട്വന്റി മല്‍സരവും ഇന്ത്യ ഓസീസ് മണ്ണില്‍ കളിക്കുന്നുണ്ട്. ഈ മാസം 26നാണ് ട്വന്റി പരമ്പരയ്ക്ക് തുടക്കമാവുന്നത്.
Next Story

RELATED STORIES

Share it