സന്തോഷ് മാധവന് ഭൂമിദാനം: കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനും എതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി
BY midhuna mi.ptk4 Jun 2016 6:19 AM GMT
X
midhuna mi.ptk4 Jun 2016 6:19 AM GMT
കൊച്ചി: സന്തോഷ് മാധവന് ഭൂമിദാനം ചെയ്തതായ ആരോപണത്തില്‍ മുന്‍ ഐടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനുമെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ്് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. സന്തോഷ് മാധവന് ഇടനിലക്കാരനായ പുത്തന്‍വേലിക്കര മിച്ചഭൂമി ഇടപാടാണ് കേസിനാധാരം. പുത്തന്‍വേലിക്കരയില്‍ മിച്ചഭൂമി നികത്തി ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുകയും വിവാദമായപ്പോള്‍ പിന്‍വലിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരായി കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണു വിധി.
വിജിലന്‍സിന് പി.കെ.കുഞ്ഞാലിക്കുട്ടി നല്കിയ മൊഴിയും ആദ്യ റിപ്പോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു.
റെവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, സന്തോഷ് മാധവന്, ജയ്ശങ്കര് എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദേശമുണ്ട്്്. കേസില്‍ അഴിമതി നടത്താന്‍ ശ്രമം നടന്നതായി കണ്ടെത്തിയാണ് വിജിലന്‍സ് കോടതി ജഡ്ജി മാധവന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT