സന്തോഷ് ട്രോഫി: സര്‍വീസസ് ഫൈനലില്‍

നാഗ്പൂര്‍: 70ാമത് സന്തോഷ് ട്രോഫി സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സര്‍വീസസ് ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന സെമിയില്‍ ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് സര്‍വീസസ് മറികടന്നത്.
സെല്‍ഫ് ഗോളിന്റെ പിന്‍ബലത്തിലാണ് സര്‍വീസസ് ഫൈനലിലെത്തിയത്. അധികസമയത്തിലായിരുന്നു സര്‍വീസസിന്റെ വിജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കിയ വിജയഗോള്‍. നിശ്ചിതസമയത്ത് ഇരുടീമിനും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെയാണ് മല്‍സരം അധികസമയത്തേക്കു നീണ്ടത്.
മഹാരാഷ്ട്ര- തമിഴ്‌നാട് സെമി ഫൈനലിലെ വിജയികളാണ് ഞായറാഴ്ചത്തെ ഫൈനലില്‍ സര്‍വീസസിന്റെ എതിരാളികള്‍.
Next Story

RELATED STORIES

Share it