സന്തോഷ് ട്രോഫി: ജമ്മുകശ്മീരിനെമഹാരാഷ്ട്ര തോല്‍പ്പിച്ചു

നാഗ്പൂര്‍: 70ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ഗ്രൂപ്പ് എയില്‍ മഹാരാഷ്ട്ര 3-1ന് ജമ്മുകശ്മീരിനെ കെട്ടുകെട്ടിച്ചപ്പോള്‍ റെയില്‍വേസും മിസോറമും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.
അഞ്ചു പേര്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മല്‍സരിക്കുന്നത്. ഗ്രൂപ്പ് എയില്‍ മഹാരാഷ്ട്ര, മിസോറം, റെയില്‍വേസ്, സര്‍വീസസ്, ജമ്മുകശ്മീര്‍ എന്നിവരും ബിയില്‍ പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസ്സം, ഗോവ എന്നിവരും മാറ്റുരയ്ക്കും. ഇന്നു ഗ്രൂപ്പ് ബിയില്‍ തമിഴ്‌നാട് അസ്സമിനെയും പശ്ചിമബംഗാള്‍ ഗോവയെയും നേരിടും.
Next Story

RELATED STORIES

Share it