സന്തോഷ് ട്രോഫി: ആരു സന്തോഷിക്കുമെന്ന് ഇന്നറിയാം

നാഗ്പൂര്‍: 70ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ നിലവിലെ ജേതാക്കളായ സര്‍വീസസ് ഇന്നു മുന്‍ ചാംപ്യന്‍മാരായ മഹാരാഷ്ട്രയുമായി കൊമ്പുകോര്‍ക്കും. നാഗ്പൂരിലെ എസ് ഇസി റെയില്‍വേ സ്റ്റേഡിയത്തി ല്‍ വൈകീട്ട് മൂന്നു മണിക്കാണ് കിക്കോഫ്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കളിച്ച ഫൈനലുകളില്‍ മൂന്നിലും ജയിച്ചതിന്റെ ആവേശത്തിലാണ് സര്‍വീസസ് ഇന്ന് മഹാരാഷ്ട്രയ്‌ക്കെതിരേ ബൂട്ടണിയുന്നത്. എന്നാല്‍ 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു യോ ഗ്യത നേടിയ മഹാരാഷ്ട്ര കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.
1999ലാണ് മഹാരാഷ്ട്ര അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. ഇതു കൂടാതെ നാലു കിരീടങ്ങള്‍ കൂടി കൈക്കലാക്കിയ മഹാരാഷ്ട്ര 11 തവണ റണ്ണറപ്പുമായിട്ടുണ്ട്. പശ്ചിമബംഗാള്‍ (12) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനലില്‍ കാലിടറിയതും മഹാരാഷ്ട്രയ്ക്കാണ്.
സര്‍വീസസാവട്ടെ അഞ്ചാം കിരീടം തേടിയാണ് പോര്‍ക്കളത്തിലിറങ്ങുന്നത്. 1960, 2012, 13, 15 വര്‍ഷങ്ങളില്‍ കിരീടമണിഞ്ഞ സര്‍വീസസിന് 2014ല്‍ മാത്രമാണ് അടിതെറ്റിയത്. മിസോറമില്‍ നടന്ന ടൂര്‍ണമെന്റില്‍ റെയിവേസിനു മുന്നില്‍ സര്‍വീസസ് 0-3ന് തോല്‍വി സമ്മതിക്കുകയായിരുന്നു.
അഞ്ചു തവണ ടൂര്‍ണമെന്റി ല്‍ റണ്ണറപ്പാവാനും സര്‍വീസസിനായിട്ടുണ്ട്. ഇന്നു ജയിക്കുന്നവര്‍ അഞ്ചു ട്രോഫികളെന്ന കേരളം, ഗോവ ടീമിന്റെ റെക്കോഡിനൊപ്പമെത്തും.
സര്‍വീസസും മഹാരാഷ്ട്രയും ഈ ടൂര്‍ണമെന്റില്‍ ഇതു ര ണ്ടാം തവണയാണ് മുഖാമുഖം വരുന്നത്. നേരത്തേ ഗ്രൂപ്പ് എയി ല്‍ സര്‍വീസസ് എതിരില്ലാത്ത ഒരു ഗോളിനു മഹാരാഷ്ട്രയെ മറികടന്നിരുന്നു.
Next Story

RELATED STORIES

Share it