സന്തോഷവും സങ്കടവും പങ്കുവച്ച് സിയാറുല്‍ നാട്ടിലേക്ക് മടങ്ങി

റഷീദ് മല്ലശേരി

പെരുമ്പാവൂര്‍: സിയാറുല്‍ എന്ന ബംഗ്ലാദേശി യുവാവിന് സന്തോഷവും ഒപ്പം സങ്കടവുമായിരുന്നു കുറുപ്പംപടി സ്റ്റേഷന്‍ വിട്ടിറങ്ങുമ്പോള്‍. കോടതി വിധി പ്രകാരം സിയാറുല്‍ ലോക്കല്‍ സ്‌റ്റേഷന്‍ തടവുകാരനായിട്ട് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുള്ള 40 വയസ്സുകാരനായ സിയാറുല്‍ കുടുംബം പുലര്‍ത്തുന്നതിനാണ് മുര്‍ഷിദാബാദ് കടന്ന് പെരുമ്പാവൂരിലെത്തിയത്.
കമ്പനി ഉടമയുമായി പിണങ്ങിയതോടെ സിയാറുല്‍ 2012ല്‍ പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ സെന്‍ട്രല്‍ ജയിലിലെത്തി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് വര്‍ഷത്തിനു ശേഷം കോടതി വിധി പ്രകാരം സിയാറുല്‍ പുറത്തിറങ്ങി. ഇന്ത്യന്‍ എംബസി ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അയക്കാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു. എന്നാല്‍, അധികൃതര്‍ അയച്ച പേര് സിയാറുല്‍ എന്നത് സിറുലാറായത് വിനയായി. ഇതോടെ പാസ്‌പോര്‍ട്ട് ലഭിക്കുംവരെ സിയാറുലിന് കുറുപ്പംപടി സ്റ്റേഷനില്‍ തന്നെ തുടരേണ്ടി വന്നു.
സ്റ്റേഷനിലുള്ള ചെറിയ ജോലികളും പോലിസുകാര്‍ക്ക് വേണ്ട സഹായവും ചെയ്ത് കൂടുതല്‍ സ്റ്റേഷന് പുറത്ത് പോവാതെ സിയാറുല്‍ ജയറാം നായകനായി അഭിനയിച്ച ഉത്തമന്‍ എന്ന സിനിമയിലെ ഉത്തമനെന്ന കഥാപാത്രത്തെ പോലെയായി. ഇന്നലെ സിയാറുലിന് നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ രേഖകളും പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴിന് പോലിസ് നല്‍കിയ യാത്രയയപ്പോടെ രാത്രി ഒമ്പത് മണിയുടെ ട്രെയിനില്‍ രണ്ട് പോലിസുകാരുടെ അകമ്പടിയോടെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും സിയാറുല്‍ യാത്ര തിരിച്ചു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിച്ച് സിയാറുലിനെ ബംഗ്ലാദേശ് അധികൃതര്‍ക്ക് കൈമാറും. തുടര്‍ന്ന് സിയാറുല്‍ തന്റെ നാടായ ബംഗ്ലാദേശിലെ ലൈക്കിലെ നഗരത്തിലെത്തും. അവിടെ ഭാര്യ റബീന സുലുമും രണ്ടു മക്കളും കാത്തിരിക്കുന്നുണ്ടാവും

യരുന്നത്.
Next Story

RELATED STORIES

Share it