സത്യേശ് വധം: അഞ്ച് സിപിഎം പ്രവര്‍ത്തകരെ വെറുതെവിട്ടു

കൊച്ചി: കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സത്യേശിനെ കൊലപ്പെടുത്തിയ കേസിലെ സിപിഎം പ്രവര്‍ത്തകാരയ അഞ്ചു പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. മൂന്നു പ്രതികളില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതി—ക്ക് പിഴ മാത്രം ചുമത്തി. മറ്റു രണ്ട് പ്രതികളുടെ ജീവപര്യന്ത്യം ശിക്ഷയും പിഴയും ജസ്റ്റിസ് പി ഭവദാസന്‍, ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.
2006 ജനുവരി മൂന്നിന് രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ബിജെപി കൊടുങ്ങല്ലൂര്‍ മുനിസിപാലിറ്റി സെക്രട്ടറിയായിരുന്ന സത്യേശിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ കൂത്തുപറമ്പ് പാര്‍ത്ഥന്‍ എന്ന പാര്‍ത്ഥസാരഥി, ഫസലു, ഷഫീഖ് എന്നിവരുടെ ശിക്ഷയാണ് ശരിവ—ച്ചത്. ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ മ്യഗീയമായി കൊല നടത്തിയതിനു തെളിവുണ്ടെന്നും എന്നാല്‍, പ്രതികള്‍ക്കെതിരേ ക്രമിനല്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ മറ്റു പ്രതികളായ പ്രമോദ്, മധു, ടുട്ടു എന്ന റെജിന്‍, ശ്യാം എന്നിവരെയാണ് കുറ്റക്കാരല്ലെന്നു കണ്ടെത്തി ഹൈക്കോടതി വിട്ടയച്ചത്.
Next Story

RELATED STORIES

Share it