Kollam Local

സത്യപ്രതിജ്ഞയ്ക്ക് കാത്തുനില്‍ക്കാതെ വാര്‍ഡ് മെംബര്‍ യാത്രയായി

സത്യപ്രതിജ്ഞയ്ക്ക് കാത്തുനില്‍ക്കാതെ വാര്‍ഡ് മെംബര്‍ യാത്രയായി
X
kollam

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: സത്യാപ്രതിജ്ഞാ ചടങ്ങിന് തൊട്ട് മുമ്പ് വാര്‍ഡ് മെംബര്‍ മരിച്ചു. കുലശേഖരപുരം ആദിനാട്‌തെക്ക്  മാതേശ്ശേരില്‍വീട്ടില്‍ ഷാഹുല്‍ഹമീദാ(56)ണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചാലുംമൂട് 15-ാം വാര്‍ഡ് സ്വതന്ത്രസ്ഥാനാര്‍ഥി ഷാഹുല്‍ഹമീദാണ് ആപ്പിള്‍ ചിഹ്നത്തില്‍ മല്‍സരിച്ചാണ് ജയിച്ചത്്. മല്‍സരത്തില്‍ നോമിനേഷന്‍ കൊടുത്ത് കഴിഞ്ഞപ്പോള്‍ ഒക്ടോബര്‍ 27ന് ഹൃദയാഘാതം വരികയും ഇദ്ദേഹത്തെ കരുനാഗപ്പള്ളിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ ഐസിയു ആംബുലന്‍സില്‍ എത്തിച്ച് ഇദ്ദേഹത്തെ വോട്ട് ചെയ്യിപ്പിച്ചിരുന്നു.  ഹൃദസംബന്ധമായ അസുഖമുള്ളതിനാല്‍ ഐസിയുവില്‍ കിടത്തി നിരീക്ഷണത്തിലായിരുന്നു.

തുടര്‍ന്ന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു പനച്ചമൂട് ജുംആ മസ്ജിദ് പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കേരഫെഡ് തൊഴിലാളിയും ഐഎന്‍ടിയുസി വിഭാഗം പ്രസിഡന്റുമാണ്. യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി സ്ഥാനങ്ങളും അംഗത്വവും രാജിവെച്ചതിനുശേഷമാണ് മല്‍സര ഗോദയിലേക്കിറങ്ങിയത്. ഷാഹുല്‍ഹമീദിനെതിരേ അഞ്ച് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചെങ്കിലും 88 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇദ്ദേഹം വിജയിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തില്‍ ആറുപ്രാവശ്യം മല്‍സരിച്ച് വിജയിച്ചതിന്റെ പ്രവര്‍ത്തന പാരമ്പര്യം ഇദ്ദേഹത്തിനുണ്ട്. 1988, 1995, 2000, 2005 കാലഘട്ടങ്ങളിലും പഞ്ചായത്ത് മെംബറും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടെ മല്‍സരിച്ച എല്‍ഡിഎഫിലെ കാട്ടുംപുറത്ത് സുധീഷ്(176)ഉം, യുഡിഎഫിലെ മക്കാട്ട് സിദ്ധീഖ്(159)ഉം, ലീഗ് സ്ഥാനാര്‍ഥി എസ് ഷിയാസ്(191), ബിജെപി സ്ഥാനാര്‍ഥി എസ് അനീഷ്(271), എസ്ഡിപിഐ സ്ഥാനാര്‍ഥി സജീവ്(29) വോട്ടും നേടി.
Next Story

RELATED STORIES

Share it