Flash News

വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കു പകരം സത്യപ്രതിജ്ഞക്ക് ഭരണഘടന ഉപയോഗിക്കണമെന്ന് ശിവസേന

മുംബൈ: രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്ട്രീയത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന്  സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കു പകരം  ഭരണഘടന ഉപയോഗിക്കണമെന്ന് ശിവസേന. ഭരണഘടന എല്ലാ മതക്കാരുടെയും വിശുദ്ധഗ്രന്ഥമാകണമെന്നും പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ ആഹ്വാനം ചെയ്യുന്നു. നിയമത്തിന് മുന്നില്‍ എല്ലാ മതക്കാരും തുല്യരാണെന്നും ഇതാണ് ബാല്‍ താക്കറെ പറഞ്ഞിരുന്നതെന്നും ലേഖനത്തില്‍ പറയുന്നു.നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ ഭരണഘടനയാണ് നിയമത്തേക്കാള്‍ പരമമായിട്ടുള്ളത്. കോടതികളില്‍ മതഗ്രന്ഥങ്ങള്‍ക്കുപകരം ഭരണഘടനതൊട്ട് ആളുകള്‍ സത്യംചെയ്യട്ടെ. ഭരണഘടന വിശുദ്ധഗ്രന്ഥമാണെന്നു പറഞ്ഞ പ്രധാനമന്ത്രി  തന്റെ ചിന്തകള്‍ വിപുലപ്പെടുത്തി രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ലേഖനം പറയുന്നു.
Next Story

RELATED STORIES

Share it