Flash News

സത്യം പുറത്തുവരണമെന്ന് സുധീരന്‍

തിരുവനന്തപുരം : ശാശ്വതീകാനന്ദയുടെ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന്് കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്‍. സത്യം പുറത്തുവരണം. പൊതുജനങ്ങളുടെ ആവശ്യ പ്രകാരമാണ് സര്‍ക്കാരിന്റെ തീരുമാനം. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത മാറ്റാന്‍ തുടരന്വേഷണം സഹായിക്കുമെന്നും സുധീരന്‍ പ്രതികരിച്ചു. ബാര്‍കോഴക്കേസിലെ കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും
ഈ വിഷയത്തില്‍ താന്‍ രാഷ്ട്രീയ ഔചിത്യം പാലിക്കുകയാണെന്നും സുധീരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it