Cricket

സഞ്ജു വി സാംസണ്‍ 4.20 കോടിക്ക് ഡല്‍ഹിക്ക് സ്വന്തം

സഞ്ജു വി സാംസണ്‍ 4.20 കോടിക്ക് ഡല്‍ഹിക്ക് സ്വന്തം
X
Sanju

ബംഗളുരു: മലയാളി താരം സഞ്ജു വി സാംസണെ 4.20 കോടിക്ക് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇന്നു നടന്ന ഐപിഎല്‍ താരലേലത്തില്‍ സ്വന്തമാക്കി. ലേലത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന യുവരാജ് സിംഗ് ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ഏഴു കോടിയ്ക്ക് സ്വന്തമായി.
രണ്ട് കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാനവില.  മൂന്നരക്കോടി രൂപയ്ക്ക് പൂനെ ടീം കെവിന്‍ പീറ്റേഴ്‌സണെയും ഡ്വെയ്ന്‍ സ്മിത്തിനെ ഗുജറാത്ത് ലയേണ്‍സ് 2.30 കോടിക്കും സ്വന്തമാക്കി. ഇഷാന്ത് ശര്‍മയെ പൂനെ ടീം 3.8 കോടിയ്ക്കും ഷെയ്ന്‍ വാട്‌സണെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 9.5 കോടിയ്ക്കും സ്വന്തമാക്കി.

Next Story

RELATED STORIES

Share it