Pathanamthitta local

സഞ്ചരിക്കുന്ന മാതൃകാ ബൂത്ത് പര്യടനം നടത്തി

പന്തളം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാര്‍ക്ക് ബോധവല്‍ക്കരണം ന ല്‍കുന്നതിന് സഞ്ചാരിക്കുന്ന മാതൃകാ ബൂത്തിന് പന്തളം മേഖലയില്‍ ഉജ്ജ്വല വരവേല്‍പ്പ് ലഭിച്ചു. കുരമ്പാല, പന്തളം ജങ്ഷ ന്‍, പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്റ്, പന്തളം സ്വകാര്യ ബസ് സ്റ്റാന്റ്, കുളനട ജങ്ഷന്‍ എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന മാതൃകാ ബൂത്ത് പര്യടനം നടത്തി. പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ മാതൃകാ ബൂത്തിലെത്തി വോട്ടിങ് യന്ത്രം പരിചയപ്പെടുകയും മോക് പോളില്‍ പങ്കെടുക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങളും വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിന് നടപ്പാക്കുന്ന സമ്മാന പദ്ധതിയുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ വിവരിച്ചു നല്‍കി. മാതൃകാ ബൂത്തിലെ ഫോട്ടോ പ്രദര്‍ശനവും ശ്രദ്ധേയമായി.
ജില്ലയിലെ പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള മിഷന്‍ 80 ശതമാനം പദ്ധതിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജില്ലാ കലക്ടറുമായ എസ് ഹരികിഷോറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നിട്ടുള്ള വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സ്വീപ് അംഗങ്ങളായ സുകു, ആനന്ദന്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന മാതൃകാ ബൂത്തിന്റെ പര്യടനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it