സചിന് 43ാം ജന്മദിനം

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്നലെ തന്റെ 43ാം ജന്മദിനം ആഘോഷിച്ചു. മുംബൈ എം ഐജി ക്ലബ്ബില്‍ രാവിലെയെത്തിയ സചിന്‍ 'മെയ്ക് എ വിഷ് ഇന്ത്യ' എന്ന സംഘടനയിലെ കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിച്ചാണ് പിറന്നാള്‍ ദിനം ആഘോഷിച്ചത്.
ഈ ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇതിഹാസ താരം പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷിച്ച സചിനൊപ്പം ഭാര്യ അഞ്ജലിയുമുണ്ടായിരുന്നു. പല പ്രമുഖരും സചിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
Next Story

RELATED STORIES

Share it