സഖ്യസേനാ വ്യോമാക്രമണത്തില്‍ 10 ഇറാഖി സൈനികര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഐഎസിനെതിരേയുള്ള സഖ്യസേനാ വ്യോമാക്രമണം ലക്ഷ്യംതെറ്റിയതിനെ തുടര്‍ന്ന് ഓഫിസര്‍ ഉള്‍പ്പെടെ 10 ഇറാഖി സൈനികര്‍ കൊല്ലപ്പെട്ടു. ഫലൂജയ്ക്കു സമീപം യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. അന്‍ബാര്‍ മോചിപ്പിക്കുന്നതിനുള്ള സൈനികദൗത്യത്തില്‍ ഏര്‍പ്പെട്ട ഇറാഖി സൈന്യത്തിനു പിന്തുണയുമായെത്തിയ സഖ്യസേനയുടെ വ്യോമാക്രമണം ലക്ഷ്യം തെറ്റുകയായിരുെന്നന്നു യുഎസ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായി ഇറാഖി സംയുക്ത സൈനിക കമാന്‍ഡ് അറിയിച്ചു.
ഐഎസ് നിയന്ത്രണത്തിലുള്ള അന്‍ബാര്‍ പ്രവിശ്യയില്‍ ഇറാഖി സൈന്യം ദിവസങ്ങളായി ആക്രമണം നടത്തിവരുകയാണ്. ശക്തമായ പോരാട്ടം നടക്കുന്ന ഫലൂജയ്ക്കു സമീപമുണ്ടായ വ്യോമാക്രമണത്തില്‍ ഇരുഭാഗത്തും ആളപായമുണ്ടായതായി ഇറാഖി സംയുക്ത കമാന്‍ഡര്‍ അറിയിച്ചു. ഇറാഖി സൈന്യത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് സഖ്യസേന ഇവിടെ വ്യോമാക്രമണത്തിനെത്തിയത്.
Next Story

RELATED STORIES

Share it