Second edit

സക്കര്‍ബര്‍ഗിന്റെ കോടികള്‍

ഫേസ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് തനിക്കൊരു കുഞ്ഞുപിറന്നപ്പോള്‍ തന്റെ ഓഹരികളില്‍ 99 ശതമാനവും ക്ഷേമപ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചു. ഇത് ഏതാണ്ട് രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപ വരും. ഫേസ്ബുക്കില്‍ 15 ലക്ഷം പേരാണ് സക്കര്‍ബര്‍ഗിന്റെ തീരുമാനത്തിന് ലൈക്കടിച്ചത്.
കേള്‍ക്കുമ്പോള്‍ എന്തൊരു ഔദാര്യം എന്ന തോന്നല്‍ സ്വാഭാവികമാണെങ്കിലും മുതലാളിത്ത ധനശാസ്ത്രജ്ഞന്മാര്‍ തന്നെ രണ്ടുടക്ക് ചോദ്യങ്ങള്‍ ഈ പശ്ചാത്തലത്തില്‍ ഉന്നയിക്കുന്നുണ്ട്. സ്വതന്ത്ര കമ്പോളവ്യവസ്ഥയില്‍ ഒരാള്‍ക്ക് എങ്ങനെ ഇത്രയധികം പണം വളരെ ചുരുങ്ങിയനാള്‍കൊണ്ട് സമ്പാദിക്കാന്‍ കഴിയുന്നു എന്നതാണ് ഒരു ചോദ്യം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വന്‍ വിടവ് നികത്തുന്നതിന് ഇത്തരം തീരുമാനങ്ങള്‍ സഹായിക്കുമോ എന്നതാണ് രണ്ടാമത്തേത്.
അമേരിക്കയില്‍ അതിസമ്പന്നരടങ്ങുന്ന 0.1 ശതമാനം മൊത്തം ദേശീയസമ്പത്തിന്റെ 22 ശതമാനമാണ് കൈവശം വച്ചിരിക്കുന്നത്. സ്വത്ത് ചിലരുടെ കൈയില്‍ കേന്ദ്രീകരിക്കുന്നത് മുതലാളിത്തവ്യവസ്ഥയെ തന്നെ തകര്‍ക്കുന്നു. സ്വതന്ത്രകമ്പോളം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ വെറും സങ്കല്‍പ്പങ്ങളാണെന്ന് അപ്പോള്‍ വ്യക്തമാവുന്നു.
പുതിയ കണ്ടുപിടിത്തങ്ങളാണ് ഇതിനൊക്കെ കാരണമെന്നുള്ള വിശദീകരണം നല്‍കുന്നവരുമുണ്ട്. സക്കര്‍ബര്‍ഗ് അനേകകോടികള്‍ക്ക് ആശയവിനിമയം നടത്താനൊരു പ്ലാറ്റ്‌ഫോം ഒരുക്കി. എന്നാല്‍, സക്കര്‍ബര്‍ഗിന്റെ കോടികള്‍ സമൂഹത്തെ ചൂഷണം ചെയ്തു നേടിയതാണ്.
Next Story

RELATED STORIES

Share it