kozhikode local

സംസ്‌കൃത പ്രഭാഷണത്തില്‍ വീണ്ടും സ്‌നേഹ അനില്‍

കോഴിക്കോട്: കഴിഞ്ഞ തവണ നേടിയ ഒന്നാംസ്ഥാനത്തിന് കോട്ടംതട്ടാതെ ഇത്തവണയും യുപി വിഭാഗം സംസ്‌കൃത മല്‍സരത്തില്‍ എ സ്‌നേഹ അനില്‍ ഒന്നാംസ്ഥാനം നേടി. ഇന്ത്യയുടെ അഭിമാനമായ ഡോ. എപിജെ അബ്ദുല്‍കാലാമിനെ തന്റെ വിഷയമാക്കിയ സ്‌നേഹ തന്റെ ബാല്യവും അദ്ദേഹത്തെ പോലെ ആവാനാണ് ആഗ്രഹിക്കുന്ന കൊച്ചുമിടുക്കിയാണ്.
കഴിഞ്ഞ വര്‍ഷം റവന്യൂജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ മലയാളം നാടകമല്‍സരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇത്തവണ യുപി വിഭാഗം മലയാളം നാടകം, സംസ്‌കൃത സംഘഗാനം, മലയാളം പദ്യംചൊല്ലല്‍ എന്നിവയാണ് ഈ കലാകാരി മല്‍സരിക്കുന്ന മറ്റിനങ്ങള്‍. നെന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളിലെ ഏഴാംതരംവിദ്യാര്‍ഥിനിയാണ് സ്‌നേഹ. അച്ഛന്‍ എ അനില്‍കുമാര്‍, അമ്മ സതി പ്രോല്‍സാഹനവുമായി മകള്‍ക്ക് കൂട്ടുണ്ട്. സഹോദരന്‍ അഭേദ് അനില്‍ റവന്യൂജില്ലാ സ്‌കൂള്‍ കലോല്‍സവങ്ങളില്‍ സാന്നിധ്യമാണ്.
Next Story

RELATED STORIES

Share it