സംസ്‌കാരത്തിനിടെ കുഞ്ഞിന് ജീവന്‍ വച്ചു

ബെയ്ജിങ്: മരിച്ചെന്നുറപ്പിച്ച് ഒരു ദിവസം മുഴുവന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷം സംസ്‌കരിക്കാനെടുത്ത പിഞ്ചുകുഞ്ഞിന് ജീവന്‍ വച്ചു. കിഴക്കന്‍ സിയാങ് പ്രവിശ്യയിലാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് പിഞ്ചു കുഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ജനുവരി ആദ്യമായിരുന്നു യുവതി മാസം തികയാതെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 23 ദിവസം ഇന്‍കുബേറ്ററില്‍ കിടത്തി. ഈ മാസം നാലിന് കുഞ്ഞ് മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയും മൃതദേഹം വീട്ടിലേക്കു കൊണ്ടു പോവുകയുമായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി കുഞ്ഞിനെ ശ്മശാനത്തിലേക്കെടുത്തപ്പോഴാണ് കുഞ്ഞ് ഉറക്കെ കരഞ്ഞത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it