Pathanamthitta local

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം: കോഴിക്കോട് മുന്നില്‍

തിരുവല്ല: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവം രണ്ട് നാള്‍ പിന്നിട്ടപ്പോള്‍ 98 പോയിന്റോടെ കാലിക്കറ്റ് എച്ച്എസ്എസ് ഫോര്‍ ദി ഹാന്‍ഡികാപ്പ്ഡ് സ്‌കൂള്‍ മുന്നില്‍. 68 പോയിന്റുകള്‍ വീതം നേടി വയനാട് സെന്റ് റൊസേലസ് സ്‌കൂളും, കോട്ടയം നീര്‍ പാറ അസീസി മൗണ്ട് എച്ച്എസ്എസ്സും രണ്ടാം സ്ഥാനത്തുമുണ്ട്. 67 പോയിന്റുകള്‍ നേടിയ കോഴിക്കോട് കരുണ സ്പീച്ച് ആന്റ് ഹിയറിങ് സ്‌കൂളാണ് മൂന്നാം സ്ഥാനത്തുള്ളത്.
വിഷ്യലി ഇംപയര്‍ഡ് വിഭാഗത്തില്‍ 43 പോയിന്റുകള്‍ നേടി കോഴിക്കോട് കാലിക്കറ്റ് എച്ച്എസ്എസ് മുന്നിലാണ്. 38 പോയിന്റ് നേടിയ മലപ്പുറം മങ്കട ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും, 36 പോയിന്റ് നേടി തിരുവനന്തപുരം എസ്എം വി ഗവ. മോഡല്‍ ബിഎച്ച്എസ്എസ് തൊട്ടു പിന്നിലുമുണ്ട്.
ഹിയറിങ് ഇംപയര്‍ഡ് വിഭാഗത്തില്‍ 81 പോയിന്റ് നേടിയ കാസര്‍ഗോഡ് മാര്‍ത്തോമ്മാ എച്ച്എസ്എസ് ആണ് മുന്നില്‍ മെന്റലിചലഞ്ച്ഡ് വിഭാഗത്തില്‍ 40പോയിന്റ് നേടി എറണാകുളം നിര്‍മല സദന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25 പോയിന്റ് നേടിയ തൃശൂര്‍ പ്രതീക്ഷാ സ്‌പെഷ്യല്‍ സ്‌കൂളിനാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം മണ്ണന്‍ തല മറിയന്‍ പ്ലേഹോം 15 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി.
വിഭിന്ന ശേഷിയുള്ള കുട്ടികളെ കാര്യശേഷിയുള്ളവരേക്കാള്‍ പരിഗണന കൊടുത്ത് പ്രോല്‍സാഹിപ്പിക്കുന്നവരാണ് തങ്ങളെന്നും ഇവര്‍ക്കായി പ്രത്യേകം സ്‌കൂളുകള്‍ മലബാറില്‍ ധാരാളമായി ഉണ്ടെന്നും കൂടെ വന്ന അധ്യാപകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it