Kollam Local

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന് ഇന്ന് തിരി തെളിയും

കൊല്ലം:18വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം കൊല്ലം ആതിഥ്യമരുളുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന് ഇന്ന് തിരിതെളിയും.

ഇന്ന് മുതല്‍ 28 വരെ കൊല്ലത്ത് നടക്കുന്ന മേളയില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഐ ടി, പ്രവൃത്തി പരിചയ മേളകളും സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയും വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ ഫെസ്റ്റുമടക്കം 264 ഇനങ്ങളില്‍ മല്‍സരം നടക്കും. ഇന്ന് രാവിലെ 9.30ന് കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. 10.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ജോസഫ് എച്ച് എസ് എസില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമാവുന്നത്. 500 വിഎച്ച്എസ്ഇ വിദ്യാര്‍ഥികളുള്‍പ്പെടെ നഗരത്തിലെ ഒന്‍പത് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിവിധ കലാരൂപങ്ങള്‍ ബാന്‍ഡ് എന്‍സിസി, സ്‌കൗട്ട്, സ്റ്റുഡന്റ്‌സ് പോലിസ് എന്നിവ ഘോഷയാത്രയുടെ ഭാഗമാവും.
ഘോഷയാത്ര താലൂക്ക ഓഫിസ് ജങ്ഷന്‍ വഴി ഗവ ബോയ്‌സ് എച്ച്എസ്എസില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ പി കെ ഗുരുദാസന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ശാസ്‌ത്രോല്‍സവത്തോടൊപ്പം വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ ഫെസ്റ്റും നടക്കും. സംസ്ഥാനത്തെ 389 വൊക്കേഷനറി സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ വൊക്കേഷണല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. 42 ഇനങ്ങളിലായി 84 ടീമുകളാണ് പങ്കെടുക്കുന്നത്. ശാസ്‌ത്രോല്‍സവത്തിനായുള്ള വേദികളുടെ കാത്തിരിപ്പിന് ഇന്ന് വിരാമമാവുകയാണ്. തേവള്ളി ഗവ എച്ച്എസ്എസാണ് പ്രധാന വേദി. സെന്റ് അലോഷ്യസ് എച്ച്എസ്, സെന്റ് ആന്റണീസ് യുപിഎസ്, സെന്റ് ജോസഫ് കോണ്‍വെന്റ് എച്ച്എസ്എസ്, എസ്എന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കൊല്ലം, ക്രിസ്തുരാജ് എച്ച്എസ്എസ്. കൊല്ലം, ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം. എന്നിവയാണ് മറ്റ് വേദികള്‍.
Next Story

RELATED STORIES

Share it