malappuram local

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള: അടുപ്പില്‍ പാചകവും ചെയ്യാം ഓവനും പ്രവര്‍ത്തിപ്പിക്കാം

കൊല്ലം: വിറക് അടുപ്പ് പാചകം ചെയ്യാന്‍ മാത്രമല്ല, ഓവന്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം പൂക്കളത്തൂര്‍ സിഎച്ച്എംഎച്ച്എസ്എസ്സിലെ വിദ്യാര്‍ഥികള്‍. പത്താം ക്ലാസ് വിദ്യാര്‍ഥികളായ പി സി ജസീമയും ഫായിസുമാണ് ഓവന്‍ കം ഹോട്ട്‌കേസ് എന്ന പ്രോജക്ടുമായി ശാസ്ത്രമേളയിലെത്തിയത്. സാധാരണ വിറക് അടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ ധാരാളം താപോര്‍ജം പാഴാവുന്നു. ഇത് ഫലപ്രദമായി എങ്ങനെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന അന്വേഷണമാണ് ഓവന്‍ പ്രവര്‍ത്തിക്കാനുള്ള കണ്ടെത്തലുകളിലേക്ക് ഇവരെ എത്തിച്ചത്.
താപോര്‍ജം ചെമ്പുകോയില്‍ വഴി ഓവനിലേക്ക് എത്തിച്ചാണ് പ്രവര്‍ത്തനം. സാധാരണ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 500 വാട്ടിന്റെ ഒരു ഓവന്‍ രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു യൂനിറ്റ് വൈദ്യുതി ആവശ്യമായി വരും. എന്നാല്‍ ഇവര്‍ നിര്‍മിച്ച ഈ ഉപകരണത്തിന് 640 രൂപയാണ് ചെലവുള്ളത്. ഉപയോഗ ശൂന്യമായ ഫ്രിഡ്ജിന്റേത് ഉള്‍പ്പടെയുള്ള ഭാഗങ്ങളാണ് ഓവന്‍ കം ഹോട്ട്‌കേസിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്. പുക ഉണ്ടാവുന്നു എന്നത് മാത്രമാണ് ഇതിന്റെ ദോശവഷമായുള്ളത്. എന്നാല്‍ ഇതിനും ഇവര്‍ക്ക് പ്രതിവിധിയുണ്ട്. പുക പൈപ്പ് വഴി പുകപ്പരയിലേക്ക് ഉപയോഗിച്ചാല്‍ ഇത് പ്രയോജനപ്പെടുത്താമെന്നാണ് ജസീമയുടേയും ഫായിസിന്റേയും അഭിപ്രായം.
Next Story

RELATED STORIES

Share it