Athletics

സംസ്ഥാന സ്‌കൂള്‍ കായികമേള; മരിയക്ക് ദേശീയ റെക്കോഡ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനമായ ഇന്ന് മരിയ ജയ്‌സണ് ദേശീയ റെക്കോഡ്. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിലാണ് മരിയാ ജയ്‌സണ് ദേശീയ റെക്കോഡ്. പാലാ സെന്റ് മേരീസ് എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിയാണ് മരിയ.

സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സായിയിലെ മേഘ മറിയ മാത്യു ഡബിള്‍ തികച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോയിലുമായിരുന്നു മേഘയുടെ ഡബിള്‍ സ്വര്‍ണനേട്ടം. ഡിസ്‌ക്കസ് ത്രോയില്‍ 33.65 മീറ്റര്‍ എറിഞ്ഞാണ മേഘ രണ്ടാം സ്വര്‍ണം നേടിയത്.

ആറു സ്വര്‍ണവും ഏഴു വെള്ളിയും മൂന്നു വെങ്കലവുമടക്കം 54 പോയിന്റ് നേടിയാണ് എറണാകുളം ആദ്യദിനം ലീഡ് നേടിയത്. നാലു വീതം സ്വര്‍ണവും വെങ്കലവും അഞ്ചു വെള്ളിയുമായി 39 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും നാലു സ്വര്‍ണവും രണ്ടു വെള്ളിയുമടക്കം 26 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.
സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ കോതമംഗലം സെന്റ് ജോര്‍ജിനെ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളി അയല്‍ക്കാരായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്താണ്. നാലു സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമടക്കം 28 പോയിന്റാണ് മാര്‍ ബേസില്‍ സ്വന്തമാക്കിയത്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം 15 പോയിന്റുമായി പറളി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും മൂന്നു വെള്ളിയുമടക്കം 14 പോയിന്റുമായി പാലക്കാട് ജില്ലയിലെ കല്ലടി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.
മീറ്റിന്റെ ആദ്യ ദിനമായ ഇന്നലെ ആറു പുതിയ റെക്കോര്‍ഡുകളും പിറന്നു.
Next Story

RELATED STORIES

Share it