Flash News

സ്‌കൂള്‍കലോല്‍സവത്തിലെ സസ്യാഹാരത്തിനെതിരേ എന്‍.എസ്.മാധവന്‍

സ്‌കൂള്‍കലോല്‍സവത്തിലെ സസ്യാഹാരത്തിനെതിരേ എന്‍.എസ്.മാധവന്‍
X
ns

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ സസ്യാഹാര വിതരണത്തിനെതിരേ പ്രമുഖ കഥാകൃത്ത് എന്‍ എസ് മാധവന്‍. ട്വിറ്ററിലാണ് സസ്യാഹാരം മാത്രം വിതരണം ചെയ്യുന്നതിനെതിരേ തന്റെ അതൃപ്തി അറിയിച്ചത് . 'പതിവ് പോലെ കലോല്‍സവത്തില്‍ സസ്യാഹാരം പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ചീഫ് കുക്ക്. ഭൂരിപക്ഷം നോണ്‍ വെജ് കഴിക്കുന്ന കുട്ടികള്‍ക്ക് ഒരു കഷണം ചിക്കന്‍?  ' എന്ന പറഞ്ഞാണ് മാധവന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.



232 ഇനങ്ങളിലായി 12000 കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. കൂടാതെ മുതിര്‍ന്ന വൊളന്റിയര്‍മാര്‍, കുട്ടിപട്ടാളം എന്ന മറ്റൊരു ടീം, ആയിരകണക്കിന് അധ്യാപകര്‍, പോലിസുകാര്‍, ജഡ്ജുമാര്‍, മറ്റു സംഘങ്ങള്‍ തുടങ്ങി ഏകദേശം 25,000 പേര്‍ക്കാണ് ഭക്ഷണം വേണ്ടി വരിക. ഇതില്‍ നോണ്‍ വെജ് കഴിക്കുന്നവരാണ് കൂടുതലെന്ന് എടുത്തു പറയേണ്ട കാര്യവുമില്ല. ഒരു ചെറുവിഭാഗത്തിന് വേണ്ടിയാണ് സ്ഥിരമായി സ്‌കൂള്‍ കലോല്‍സവ വേദിയില്‍ സസ്യാഹാരം നല്‍കുന്നത്. 12,000 വിദ്യാര്‍ത്ഥികളെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളെ കണക്കിലെടുത്തെങ്കിലും നോണ്‍ വെജും നല്‍കേണ്ടതുണ്ട്. എന്‍ എസ് മാധവന്‍ പറഞ്ഞതു പോലെ ഒരു കക്ഷണം ചിക്കനെങ്കിലും ഇവര്‍ക്ക് നല്‍കാമായിരുന്നു. വര്‍ഷങ്ങളായി കലോല്‍സവ വേദിയില്‍ ഭക്ഷണം തയ്യാറാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് ഇത്തവണയും അനന്തപുരിയിലും ഭക്ഷണം തയ്യാറാക്കുന്നത്.
സ്‌കൂള്‍ കലോല്‍സവ നടത്തിപ്പിനെതിരേ നേരത്തെയും മാധവന്‍ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.
Next Story

RELATED STORIES

Share it