malappuram local

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം: മാപ്പിളപ്പാട്ട് വേദിയിലും താരമായി സനൂഫ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ മാപ്പിളപാട്ട് വേദിയില്‍ താരപൊലിമയോടെ എത്തിയ സനൂഫ ഹനീഫിന് ആദ്യ മല്‍സരത്തില്‍ വിജയത്തിളക്കം. സ്വകാര്യ ചാനലിലെ മാപ്പിളപാട്ട് പരിപാടിയിലെ വിജയിയായ സനൂഫ സംസ്ഥാന കലോല്‍സവ വേദിയില്‍ മാറ്റുരയ്ക്കാനെത്തിയത്. കോട്ടക്കല്‍ ഇഎംഎച്ച്എസ്എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സനൂഫ. കഴിഞ്ഞ രണ്ട് വര്‍ഷം ഷൂട്ടിങ് തിരക്കുമൂലം കലോല്‍സവത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍, ഹൈസ്‌കൂളിനോട് വിടപറയും മുന്‍പേ കലോല്‍സവ വേദിയിലെത്തണമെന്ന ആഗ്രഹ സഫലീകരണത്തിനായി എത്തിയ സനൂഫ ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് മടങ്ങുന്നത്. എം എ കരുവാരകുണ്ട് രചിച്ച മുഹവില്‍ സംഗീതം നല്‍കിയ അര്‍ശാങ്കം അശകിയാല്‍ എന്ന ഇശല്‍ ഈരടികളോടെയാണ് സനൂഫ വിജയത്തിലെത്തിയത്. കോട്ടയില്‍ പടി പള്ളിയത്ത് കല്‍പകംചേരി ഹനീഫയുടെയും സലീനയുടെയും മകളാണ് സനൂഫ.
Next Story

RELATED STORIES

Share it