Idukki local

സംസ്ഥാന ശാസ്‌ത്രോല്‍സവം: ഇരട്ടയാര്‍ സെന്റ് തോമസിന് ഒന്നാം സ്ഥാനം

ഇരട്ടയാര്‍: കൊല്ലത്തു നടന്ന ശാസ്‌ത്രോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സാമൂഹിക ശാസ്ത്ര മേളയില്‍ ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം. 3500ഓളം സ്‌കൂളുകളെ പിന്തള്ളിയാണ് ഇരട്ടയാറിന്റെ നേട്ടം.
ആകെയുള്ള ഏഴിനങ്ങളില്‍ അഞ്ചിലും എ ഗ്രേഡ് കരസ്ഥമാക്കാനായി. അറ്റ്‌ലസ് മേക്കിങ്ങില്‍ അലന്‍ ബെന്നിയും വര്‍ക്കിങ് മോഡലില്‍ ഗോകുല്‍ വി ജോണ്‍, അമലു എബ്രഹാം എന്നിവരും സ്റ്റില്‍ മോഡലില്‍ കരോള്‍ വില്‍സണ്‍, അമല എബ്രഹാം എന്നിവരും പ്രാദേശിക ചരിത്ര രചനയില്‍ അലീഷമോള്‍ ബാബുവും പ്രസംഗത്തില്‍ വര്‍ഷ ജോസുമാണ് എ ഗ്രേഡ് നേടിയത്.
എല്ലാവരും പത്താം€ക്ലാസ് വിദ്യാര്‍ഥികളാണ്. തൃശൂരില്‍ നടന്ന സംസ്ഥാന വാര്‍ത്താ വായന മല്‍സരത്തിലും വര്‍ഷ ജോസ് എ ഗ്രേഡ് നേടിയിരുന്നു. ജില്ലയിലേയ്ക്കുള്ള ആദ്യ ഓവറോള്‍ കിരീടം കരസ്ഥമാക്കിയതിന്റെ ആവേശത്തിലാണ് ഇരട്ടയാര്‍ സ്‌കൂള്‍.
കഴിഞ്ഞ വര്‍ഷം സംസ്ഥാന മേളയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ സ്‌കൂളിനു കഴിഞ്ഞിരുന്നു. അധ്യാപകരായ ജോസഫ് മാത്യു, ജോയി കെ ജോസ്, സൂസമ്മ ജോസഫ്, സിസ്റ്റര്‍ റീനറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണ് ഈ നേട്ടത്തിനു വഴിയൊരുക്കിയത്.
മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികളെ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസിന്‍, ഹെഡ്മാസ്റ്റര്‍ പി ജെ ജോസഫ്, പിടി എ പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, എംപിടിഎ പ്രസിഡന്റ് റെജി സിബി അനുമോദിച്ചു.
Next Story

RELATED STORIES

Share it