സംസ്ഥാന വ്യാപകമായി ആന്റി പൈറസി സെല്‍ റെയ്ഡ്; 12 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തു നടത്തിയ റെയ്ഡില്‍ 12 പേര്‍ അറസ്റ്റില്‍.
തിരുവനന്തപുരം ജില്ലയില്‍ പുതിയ മലയാള ചിത്രങ്ങളുടെ വ്യാജ സിഡികളും അശ്ലീല ക്ലിപ്പിങുകളും വില്‍പന നടത്തിയ ബാലരാമപുരം താന്നിമൂട് ശ്രീപരാശക്തി എന്ന സ്ഥാപനം നടത്തിവന്ന പ്രശാന്ത്, ആലപ്പുഴ ജില്ലയില്‍ മാവേലിക്കര തട്ടാരമ്പലം അമ്പാടി മ്യൂസിക്‌സ് എന്ന സ്ഥാപനം നടത്തിവന്ന സുരേഷ്‌കുമാര്‍, കായംകുളം റെയില്‍വേ ഗേറ്റിനു സമീപം അശ്ലീല സിഡി വ്യാപാരം നടത്തിവന്ന കുട്ടന്‍, ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപം ഗാലക്‌സി മൊബൈല്‍സ് നടത്തുന്ന ഷാനവാസ്, ആലപ്പുഴ ഗവണ്‍മെന്റ് ആശുപത്രിക്കു സമീപം റോയല്‍ മ്യൂസിക്‌സ് നടത്തുന്ന ഹാരിസ്, പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ജങ്ഷനില്‍ നന്ദനം സിഡി ഷോപ്പ് നടത്തുന്ന മനോജ്, അടൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് സമീപം വാക്ക് ആന്റ് ടോക്ക് സ്ഥാപനം നടത്തുന്ന ബാബു, ഇലന്തൂര്‍ ജങ്ഷനില്‍ ഉത്രം സിഡി സെന്ററില്‍ പ്രമോദ്, പന്തളം ജങ്ഷനില്‍ വ്യാജ സിഡി വ്യാപാരം നടത്തിവന്ന നൗഷാദ്, മലപ്പുറം ജില്ലയില്‍ വാണിയമ്പലം ഫെസിലിറ്റി വീഡിയോസ് എന്ന സ്ഥാപനം നടത്തുന്ന ഹാരിസ്, കണ്ണൂര്‍ ജില്ലയില്‍ താഴേ ചൊവ്വ അറഫ മൊബൈല്‍സ് നടത്തുന്ന താരിഖ്, തളിപ്പറമ്പ് മൊബൈല്‍ കിങ്‌സ് സ്ഥാപനം നടത്തുന്ന ഫായിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കംപ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, ലാപ്‌ടോപ്പ്, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, 10,000ഓളം സിഡികള്‍ എന്നിവയും പിടിച്ചെടുത്തു.
ആന്റി പൈറസി സെല്‍ സൂപ്രണ്ട് പി ബി രാജീവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ഇഖ്ബാല്‍, ഇന്‍സ്‌പെക്ടര്‍ ഡി കെ പൃഥ്വിരാജ്, എസ്‌ഐമാരായ വിഷ്ണുപ്രസാദ്, മണികണ്ഠന്‍ നായര്‍, സുരേന്ദ്രന്‍ ആചാരി, ജോര്‍ജ് കെ സാമുവല്‍, ഗഫൂര്‍, സിപിഒമാരായ രാജേഷ്, ഷാന്‍, സുബിഷ്, അജയന്‍ എന്നിവരും വിവിധ ജില്ലകളിലെ ലോക്കല്‍ പോലിസും റെയ്ഡില്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും റെയ്ഡ് ഉണ്ടാവുമെന്ന് ആന്റി പൈറസി സെല്‍ പോലിസ് സൂപ്രണ്ട് പി ബി രാജീവ് അറിയിച്ചു.
Next Story

RELATED STORIES

Share it