സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: സ്‌റ്റൈലൈസ്ഡ് മൂവ്‌മെന്റില്‍ ദുല്‍ഖര്‍; സംശയലേശമെന്യേ പാര്‍വതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: സ്‌റ്റൈലൈസ്ഡ് മൂവ്‌മെന്റില്‍ ദുല്‍ഖര്‍; സംശയലേശമെന്യേ പാര്‍വതി
X
Dulquer-3

തിരുവനന്തപുരം: പത്തേമാരിയിലെ പള്ളിക്കല്‍ നാരായണനും എന്ന് നിന്റെ മൊയ്തീനിലെ മൊയ്തീനും സുധി വാല്‍മീകവും ചാര്‍ലിയും തമ്മിലായിരുന്നു 2015ലെ മികച്ച അഭിനയത്തിനുള്ള പോരാട്ടം. എന്നാല്‍, മൂവരെയും പിന്തള്ളി ചാര്‍ലി മുന്നിലെത്തിയത് കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലുള്ള അഭിനയത്തിനൊപ്പം സ്റ്റൈലൈസ്ഡ് മൂവ്‌മെന്റും കാഴ്ചവച്ച്. മമ്മൂട്ടിയും പൃഥ്വിരാജും ജയസൂര്യയും ഒക്കെ അവസാന വിലയിരുത്തലില്‍ ഇടംപിടിച്ചെങ്കിലും ജൂറിയുടെ തിരഞ്ഞെടുപ്പ് വന്നപ്പോ ള്‍ മൂവരെയും പിന്തള്ളി ദുല്‍ഖര്‍ തന്നെ മെഡല്‍ കരസ്ഥമാക്കി.
7e11d3ad-5e7c-4b6a-ab63-910e09a10cbc_gallery_image_300_300സിനിമാ വിദഗ്ധരും പ്രേക്ഷകരും മാധ്യമങ്ങളും പൃഥ്വിരാജിനാണു കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍, കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടു യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ അവാര്‍ഡ് നേടുകയായിരുന്നു. കഥാപാത്രത്തിന്റെ പ്രകാശം നിറഞ്ഞ യൗവ്വനത്തെ അനായാസമായി തന്നിലേക്കാവാഹിക്കുകയും അത് അതേ തീവ്രതയോടെ പ്രേക്ഷകരിലേക്കു പ്രസരിപ്പിക്കുകയും ചെയ്യുന്ന അഭിനയത്തികവാണു ദുല്‍ഖറിന്റേതെന്നാണു ജൂറി വിലയിരുത്തിയത്. സ്റ്റൈലൈസ്ഡ് മൂവ്‌മെന്റ് എന്ന ഇംഗ്ലീഷ് വാക്കാണു ചാര്‍ലിയിലെ ദുല്‍ഖറിന്റെ അഭിനയ ശൈലിയെ വിശേഷിപ്പിക്കാന്‍ ജൂറി ചെയര്‍മാന്‍ മോഹന്‍ ഉപയോഗിച്ചത്. ഇത്തരത്തില്‍ പ്രത്യേക ശൈലി പിന്തുടരുന്ന രീതിയിലുള്ള കഥാപാത്രവും അഭിനയവും മലയാള സിനിമയില്‍ മുമ്പുണ്ടായിട്ടില്ലെന്നും ജൂറി വിലയിരുത്തി.
su-su-sudhi-valmeekam--69914മമ്മൂട്ടിയെയും പൃഥ്വിരാജിനെയും പിന്തള്ളി ജയസൂര്യയാണ് അവസാന പട്ടികയില്‍ ദുല്‍ഖറുമായി ഇഞ്ചോടിഞ്ച് മല്‍സരിച്ചത്. ലുക്കാചുപ്പിയിലെയും സു സു സുധി വാത്മീകത്തിലെയും ജയസൂര്യയുടെ അഭിനയപാടവം ദുല്‍ഖറിനു വെല്ലുവിളിയായി. അവസാനഘട്ടത്തില്‍ ചെറിയ വ്യത്യാസത്തിലാണു മികച്ച നടനുള്ള പട്ടം ജയസൂര്യക്കു നഷ്ടമായത്. 2014ല്‍ ഇയ്യോബിന്റെ പുസ്തകവും അപ്പോത്തിക്കിരിയും കുമ്പസാരവുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടും അംഗീകരിക്കപ്പെടാതിരുന്ന ജയസൂര്യയെത്തേടി ഇത്തവണ പ്രത്യേക ജൂറി പുരസ്‌കാരം എത്തിയത് അങ്ങിനെയാണ്. പത്തേമാരിയിലെ മമ്മൂട്ടിയുടെ അഭിനയം മികച്ചതായിരുന്നെങ്കിലും ഇത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം മുമ്പും ചെയ്തിട്ടുണ്ടെന്നു ജൂറി വിലയിരുത്തി.

പൃഥ്വിരാജിന്റെ മൊയ്തീനും മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണനും ചാര്‍ലിയുടെ അടുത്തുപോലും എത്തിയില്ലെന്നായിരുന്നു ജൂറിയുടെ കമന്റ്. അവാര്‍ഡ് നിര്‍ണയം ഏകകണ്ഠമായിരുന്നെന്നാണ് ജൂറി പറയുന്നതെങ്കിലും മികച്ച നടന്റെ കാര്യത്തില്‍ സമിതിയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. പൃഥ്വിരാജിന്റെ പ്രകടനം മികച്ചതെന്നു ജൂറിയിലെ ചിലര്‍ അവസാന നിമിഷംവരെ അഭിപ്രായപ്പെട്ടെങ്കിലും പിന്നീട് ദുല്‍ഖറിനെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ജൂറി അംഗങ്ങളാരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Parvathy-newമികച്ച നടിയുടെ തിരഞ്ഞെടുപ്പില്‍ പാര്‍വതിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താനാരുമുണ്ടായില്ല. ലാല്‍ജോസ് ചിത്രമായ നീനയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദീപ്തി സതിയുടെ പ്രകടനം അവസാനഘട്ടത്തില്‍ ജൂറിയുടെ പരിഗണനയ്ക്കുവന്നെങ്കിലും പാര്‍വതിയുടെ പകര്‍ന്നാട്ടത്തെ മറികടക്കാന്‍ തക്ക കരുത്ത് നീനയ്ക്കുണ്ടായില്ല.
Next Story

RELATED STORIES

Share it